പശ്ചിമബംഗാൾ രാഷ്ട്രീയത്തിൽ വീണ്ടുമൊരു ചരിത്രപരമായ പോരാട്ടത്തിന് കളമൊരുങ്ങുകയാണ്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ വെച്ച് മുഖ്യമന്ത്രി മമത ബാനർജിയെ പരാജയപ്പെടുത്തിക്കൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ച സുവേന്ദു അധികാരി, ഇക്കുറി മമതയുടെ സിറ്റിംഗ് സീറ്റായ ഭവാനിപൂരിലും ജനവിധി തേടുകയാണ്. ബിജെപി പുറത്തുവിട്ട ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ സുവേന്ദു അധികാരിയെ ഭവാനിപൂരിലെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ, ബംഗാൾ തെരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധയാകർഷിക്കുന്ന ഒരു അഭിമാന പോരാട്ടമായി മാറിയിരിക്കുന്നു. #suvenduadhikari #mamatabanerjee #bengalelection2026 #bjp #tmc #bhabanipur #nandigram #westbengalpolitics #electionnews #indianpolitics #politicalbattle #bengalnews #candidateslist #politicalnews #votingindia #tatwamayinews

