Wednesday, October 7, 2026

യുഎന്നില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഭാരതം. ഭീകരവാദത്തിനെതിരെ ശക്തമായ താക്കീത്

ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ പ്രതിനിധി പെറ്റല്‍ ഗഹ്ലോട്ട് തുറന്നടിച്ചു. പകല്‍ സമയത്ത് സമാധാനത്തിന്റെയും സുരക്ഷയുടെയും വക്താക്കളായി നടക്കുകയും, രാത്രികാലങ്ങളില്‍ ഭീകരവാദത്തിന് ഒത്താശ ചെയ്യുകയും ചെയ്യുന്ന പാകിസ്താന്റെ നിലപാടുകളെ ഭാരതം തുറന്നുകാട്ടി.

സ്വന്തം ജനതയ്‌ക്കെതിരെ തിരിയുന്ന, സൈന്യത്താല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു സംവിധാനമാണ് പാകിസ്താനിലുള്ളതെന്നും, ഇത്തരക്കാര്‍ ജനാധിപത്യത്തെക്കുറിച്ചും മാനുഷിക മൂല്യങ്ങളെക്കുറിച്ചും സംസാരിക്കുന്നത് വിരോധാഭാസമാണെന്നും ഭാരതം കുറ്റപ്പെടുത്തി. ജമ്മു കശ്മീര്‍ ഭാരത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ആവര്‍ത്തിച്ച ഇന്ത്യ, പാക് അധീന കശ്മീരിലെ (PoK) ജനങ്ങള്‍ അടിസ്ഥാന അവകാശങ്ങള്‍ പോലും ലഭിക്കാതെ ക്രൂരമായ പീഡനങ്ങള്‍ നേരിടുകയാണെന്നും വ്യക്തമാക്കി.

ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതുസഭയോടനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പാകിസ്താന്‍ മാധ്യമപ്രവര്‍ത്തകന്റെ പ്രകോപനപരമായ ചോദ്യത്തിന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ നല്‍കിയ മറുപടി വലിയ ശ്രദ്ധ നേടി. ‘ഒരു ഭീകരരാജ്യമാണോ തന്നോട് ഈ ചോദ്യം ചോദിക്കുന്നത്?’ എന്ന അദ്ദേഹത്തിന്റെ ചോദ്യം അന്താരാഷ്ട്ര വേദികളില്‍ പാകിസ്താന്റെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടുന്നതായിരുന്നു.

ഭീകരവാദത്തെ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ സന്ദേശമാണ് ഭാരതം ഈ സംഭവങ്ങളിലൂടെ ലോകത്തിന് നല്‍കിയിരിക്കുന്നത്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന് വരുംകാലങ്ങളില്‍ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഭാരതം മുന്നറിയിപ്പ് നല്‍കുന്നു.

Related Articles

Latest Articles