Tuesday, November 10, 2026

ഭീകരവാദത്തിന്റെ കാർമേഘങ്ങൾ ഒഴിഞ്ഞുമാറിയ കശ്മീരിൽ സുവർണ്ണ ദീപാവലി! ശ്രീനഗറിലെ ലാൽ ചൗക്കിൽ ആയിരങ്ങൾ ഒത്തുകൂടി ദീപങ്ങൾ തെളിയിച്ചു!

ശ്രീരാമചന്ദ്രന്റെ ജന്മഭൂമിയിൽ മാത്രമല്ല, ഭീകരവാദത്തിന്റെ നിഴലുകൾ വീണിരുന്ന കശ്മീരിന്റെ ഹൃദയഭാഗമായ ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ലാൽ ചോക്കിലും (ഘണ്ഡാഘർ) ദീപാവലി ആഘോഷങ്ങളുടെ ആവേശം അലയടിക്കുകയാണ്. വർണ്ണാഭമായ വൈദ്യുത ദീപാലങ്കാരങ്ങളാലും ആയിരക്കണക്കിന് മൺചെരാതുകളാലും മനോഹരമായി അലങ്കരിച്ച ലാൽ ചൗക്കിലേക്ക് നൂറുകണക്കിന് ജനങ്ങളാണ് ദീപാവലി ആഘോഷങ്ങളിൽ പങ്കുചേരാനായി ഒത്തുകൂടിയത്. ആകർഷകമായ രംഗോലികളും ദീപക്കാഴ്ചകളും നിറഞ്ഞ അന്തരീക്ഷത്തിൽ ജനങ്ങൾ ചിത്രങ്ങളും വീഡിയോകളും പകർത്തിയും പ്രത്യേക പൂജകളിൽ പങ്കുകൊണ്ടും ഈ തിരുനാൾ വലിയ ദേശോത്സവമാക്കി മാറ്റിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഒരു കാലത്ത് ഭീകരവാദികളുടെയും ദേശവിരുദ്ധ ശക്തികളുടെയും ഭീതി നിലനിന്നിരുന്ന കശ്മീരി മണ്ണിൽ ഇന്ന് സമാധാനത്തിന്റെയും ദേശീയോദ്ഗ്രഥനത്തിന്റെയും പുതിയ പ്രഭാതമാണ് പുലരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ ഭരണനേതൃത്വത്തിനു കീഴിൽ കശ്മീരിൽ സനാതന സംസ്കൃതിയും ദേശീയോത്സവങ്ങളും യാതൊരുവിധ ആശങ്കയുകൂടാതെ ആഘോഷിക്കപ്പെടുന്നത് രാജ്യത്തിന്റെ അഭിമാനകരമായ മുന്നേറ്റമാണ്. കശ്മീരിന്റെ സാംസ്കാരിക തനിമ പൂർണ്ണമായി വീണ്ടെടുക്കപ്പെടുന്നതിന്റെയും ജനം ദേശീയ മുഖ്യധാരയിലേക്ക് ആവേശത്തോടെ അണിചേരുന്നതിന്റെയും ഏറ്റവും വലിയ ഉത്തമ ഉദാഹരണമാണ് ലാൽ ചോക്കിലെ ഈ തിളക്കമാർന്ന ദീപാവലി ആഘോഷങ്ങൾ.

രാഷ്ട്രരക്ഷയ്ക്കും സാംസ്കാരിക ഐക്യത്തിനും മുൻഗണന നൽകിക്കൊണ്ട് ഭാരതം കൈവരിക്കുന്ന ഈ സമാനതകളില്ലാത്ത പുരോഗതി വലിയ ആത്മവിശ്വാസമാണ് പകരുന്നത്.

Related Articles

Latest Articles