Wednesday, January 14, 2026

കൃത്യമായ ആസൂത്രണങ്ങളില്ലാതെ അഭയാര്‍ത്ഥികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ശ്രമം; ബംഗ്ലാദേശ് സര്‍ക്കാരിന് ഐക്യരാഷ്ട്രസഭയുടെ വിമര്‍ശനം

ബംഗ്ലാദേശ് : റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ മാറ്റിപ്പാര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് സര്‍ക്കാരിന് ഐക്യരാഷ്ട്രസഭയുടെ വിമര്‍ശനം. അഭയാര്‍ത്ഥികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഭസന്‍ചര്‍ പ്രദേശം കഴിഞ്ഞ ദിവസം അവര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷം ജനീവയില്‍ ചേര്‍ന്ന യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിലാണ് വിമര്‍ശനം.

ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലമാണ് അതെന്നും ചുഴലിക്കാറ്റിനുള്ള സാധ്യതയുണ്ടെന്നും അവര്‍ കുറ്റപ്പെടുത്തി. ഈ സ്ഥലം വാസയോഗ്യമാണോ എന്ന കാര്യത്തില്‍ തനിക്ക് പ്രതീക്ഷയില്ലെന്നും കൃത്യമായ ആസൂത്രണങ്ങളില്ലാതെയാണ് അഭയാര്‍ത്ഥികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. അതേസമയം മാറ്റിപ്പാര്‍പ്പിക്കാനുള്ള ബംഗ്ലാദേശ് സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച്‌ റോഹിങ്ക്യന്‍ അനുകൂലികളും രംഗത്തെത്തി. മ്യാന്‍മറിലെ യു.എന്‍ പ്രതിനിധി യാങീ ലീയാണ് ബംഗ്ലാദേശ് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

Related Articles

Latest Articles