തിരുവനന്തപുരം: ബിജെപി പ്രവർത്തകരുടെ ആവേശോജ്ജ്വല സ്വീകരണം ഏറ്റുവാങ്ങി കുമ്മനം രാജശേഖരൻ തലസ്ഥാനത്തെത്തി.രാവിലെ ഒമ്പതരയോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തെത്തിയ അദ്ദേഹത്തെ ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും സ്വീകരിച്ചു. ശേഷം ബൈക്ക് റാലിയോടെ അദ്ദേഹത്തെ നഗരത്തിലേക്ക് ആനയിച്ച് കൊണ്ട് പോകുകയാണ്.

പേട്ട, ജനറല്‍ ആസ്പത്രി, എല്‍.എം.എസ്., പാളയം, സ്റ്റാച്യൂ വഴി പഴവങ്ങാടി ഗണപതികോവിലിനടുത്ത് ബൈക്ക് റാലി സമാപിക്കും. കോവിലില്‍ ദര്‍ശനത്തിനുശേഷം പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തും.