Sunday, October 4, 2026

പതിമൂന്നുകാരിയെ പീഡിപ്പിച്ചു; മദ്രസ അദ്ധ്യാപകൻ അബ്ദുൾ ജലീൽ അറസ്റ്റിൽ

പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. പത്തനംതിട്ട നിരണം വടക്കുംഭാഗം സ്വദേശി അബ്ദുൾ ജലീലാണ് അറസ്റ്റിലായത്.

കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇയാൾ നിരവധി തവണ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി. സ്കൂളിലെ സഹപാഠികളോട് പീഡനവിവരം പെൺകുട്ടി തുറന്നു പറയുകയായിരുന്നു. കുട്ടികളിൽ നിന്നും വിവരം അറിഞ്ഞ അദ്ധ്യാപകർ വിവരം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചു. ഇവർ പൊലീസിനെ അറിയിച്ചതോടെ അബ്ദുൾ ജലീൽ അറസ്റ്റിലാകുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Latest Articles