ഹൈദരാബാദ് : സ്വപ്നത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രത്യക്ഷപ്പെട്ടതിന തുടര്‍ന്ന് ആറടി പൊക്കത്തില്‍ വിഗ്രഹമുണ്ടാക്കി പൂജയും ആരാധനയും തുടങ്ങി ഹൈദരാബാദ് സ്വദേശി ബുസ കൃഷ്ണ. തെലങ്കാനയിലെ ജാംഗാവോണ് നിവാസിയാണ് ട്രംപ് ഭക്തനായ ബുസ കൃഷ്ണ.തെലങ്കാനയിലാണ് ഈ കടുത്ത ആരാധകന്. ട്രംപിനോടുള്ള അമിതാരാധന കാരണം പ്രദേശവാസികള്‍ ബുസ കൃഷ്ണയെ വിളിക്കുന്നത് ട്രംപ് കൃഷ്ണയെന്നാണ്
നാലു വര്‍ഷം മുന്‍പ് ബുസ കൃഷ്ണയുടെ സ്വപ്നത്തില്‍ ട്രംപ് പ്രത്യക്ഷപ്പെട്ടു. ഇതോടെ കൃഷ്ണയ്ക്ക് ട്രംപിനോട് കടുത്ത ആരാധനയായി. ആ ആരാധന ഭക്തിയില്‍ എത്തി. ഒന്നരമാസം കൊണ്ടാണ് ബുസ കൃഷ്ണ ട്രംപിന്റെ ആറടി പൊക്കമുള്ള പ്രതിമയുണ്ടാക്കിയത്. ഇപ്പോള്‍ ആ പ്രതിമയില്‍ പൂജ ചെയ്ത ശേഷമേ എവിടേയ്ക്കും ഇറങ്ങൂ.കൂടാതെ ട്രംപിന്റെ ദീര്‍ഘായുസിനായി എല്ലാ വെള്ളിയാഴ്ചയും വ്രതം, പേഴ്സില്‍ ട്രംപിന്റെ ഫോട്ടോ ഇങ്ങനെ നീളുന്നു ആരാധന.
ഇനി ഈ മാസം ഇന്ത്യയില്‍ എത്തുന്ന ട്രംപിനെ നേരില്‍ കാണണമെന്ന മോഹത്തിലാണ് കൃഷ്ണയിപ്പോള്‍. അതേസമയം,കൃഷ്ണയുടെ ഈ ട്രംപ് ഭക്തി നാണക്കേട് ഉണ്ടാക്കിയെന്നാണ് കൃഷ്ണയുടെ ബന്ധുക്കള്‍ പറയുന്നത്.പ്രഥമ വനിത മെലാനിയ ട്രംപിനൊപ്പം ഫെബ്രുവരി 24ന് ഡോണള്‍ഡ് ട്രംപ് ഇന്ത്യയില്‍ എത്തും. തന്റെ ‘ദൈവത്തിന്റെ’ വരവിനായി കാത്തിരിക്കുകയാണ് ബുസ.

