അവിനാശി: കോയമ്പത്തൂര്‍ – സേലം ബൈപ്പാസില്‍ കെഎസ്ആര്‍ടിസി ബസ്സും കണ്ടെയ്‌നറും ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച 20 പേരില്‍ 12 പേരെ തിരിച്ചറിഞ്ഞു. പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഒറ്റപ്പാലം എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചവരില്‍ തിരിച്ചറിഞ്ഞവരെല്ലാം. മരിച്ചവരുടെ ബാഗുകളില്‍ നിന്നോ പഴ്‌സില്‍ നിന്നോ ലഭിച്ച വിവരങ്ങള്‍ അനുസരിച്ചാണ് പേരും siഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കെഎസ്ആര്‍ടിസിയില്‍ നിന്ന് ബസ് ജീവനക്കാരുടെയും വിവരങ്ങള്‍ ലഭിച്ചു.
കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ആയിരുന്നു അപകടം. മരണപ്പെട്ടവരില്‍ അഞ്ചു പേര്‍ സ്ത്രീകളാണ്. മരണപ്പെട്ടവരെല്ലാം മലയാളികളാണെന്നാണ് തമിഴ്നാട് സ്പെഷ്യല്‍ ബ്രാഞ്ച് പറയുന്നത്. പരുക്കേറ്റവരില്‍ പലരും ഗുരുതരാവസ്ഥയിലാണ്. മരിച്ചവരില്‍ ബസിലെ കണ്ടക്ടറും ഉള്‍പ്പെട്ടിട്ടുണ്ട്.
അമിത വേഗതയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. തിരുപ്പൂരിനു സമീപമുള്ള സ്വകാര്യ ആശുപത്രിയില്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുകയാണ്. പരുക്കേറ്റവരെ പല ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ വിളിക്കേണ്ട ഹെല്‍പ് ലൈന്‍ നമ്പറുകള്‍ ഇതാണ്:
പാലക്കാട് ഡിപിഒ-യുടെ ഹെല്‍പ് ലൈന്‍ നമ്പര്‍ – 9447655223, 0491 2536688
കെഎസ്ആര്‍ടിസി ഹെല്‍പ് ലൈന്‍ നമ്പര്‍ – 9495099910
തിരുപ്പൂര്‍ കളക്ടറേറ്റിലെ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ – 7708331194
മരിച്ചവരുടെ മറ്റ് വിവരങ്ങള്‍:
- രാഗേഷ് (35) – പാലക്കാട്
- ജിസ്‌മോന്‍ ഷാജു (24) – തുറവൂര്‍
3.നസീഫ് മുഹമ്മദ് അലി (24) – തൃശ്ശൂര്‍, - ബൈജു (47) – അറക്കുന്നം – കെഎസ്ആര്‍ടിസി ജീവനക്കാരന്‍
- ഐശ്വര്യ (28) – (W/O അശ്വിന്‍)
- ഇഗ്‌നി റാഫേല്‍ (39) – തൃശ്ശൂര്‍
- കിരണ്‍ കുമാര്‍ (33)
- ഹനീഷ് (25) – തൃശ്ശൂര്‍ (s/o മണികണ്ഠന്‍)
- ശിവകുമാര്‍ (35) – ഒറ്റപ്പാലം
- ഗിരീഷ് (29) – എറണാകുളം – കെഎസ്ആര്‍ടിസി ജീവനക്കാരന്‍
- റോസ്ലി (W/O ജോണ്‍) – പാലക്കാട്

