കൊച്ചി :കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജപ്തി നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി.ഏപ്രില്‍ ആറ് വരെ എല്ലാ ജപ്തി നടപടികളും നിര്‍ത്തി വയ്ക്കണമെന്ന് കോടതി അറിയിച്ചു. ബാങ്കുകള്‍, ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം ഉത്തരവ് ബാധകമാണ്. റവന്യുറിക്കവറി നടപടികളും പാടില്ലെന്നും കോടതിപറഞ്ഞു.
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവിട്ടത്. എന്നാല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ജനങ്ങള്‍ക്ക് നികുതി കെട്ടി വയ്ക്കുന്നതിന് ഉത്തരവ് തടസ്സമല്ലന്നും കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.

