Thursday, January 1, 2026

കേന്ദ്രം ഒപ്പമുണ്ട്, എന്തിനും ഏതിനും

ദില്ലി :കൊറോണ വൈറസ് പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത് പ്രധാന്‍മന്ത്രി ഗരിബ് കല്യാണ്‍ യോജനയ്ക്കു കീഴില്‍ ദുര്‍ബലവിഭാഗത്തിനു വേണ്ടി നിരവധി സംരംഭങ്ങള്‍ നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നു മാസത്തേയ്ക്ക് ഉജ്വല ഗുണഭോക്താക്കള്‍ക്ക് എല്‍പിജി സിലണ്ടറുകള്‍ സൗജന്യമായി നല്‍കും.

ഈ മാസത്തില്‍ ഉജ്വല ഗുണഭോക്താക്കള്‍ ബുക്കു ചെയ്തിരിക്കുന്ന 1.26 കോടി സിലണ്ടറുകളില്‍ 85 ലക്ഷം സിലണ്ടറുകള്‍ വിതരണം ചെയ്തു കഴിഞ്ഞു.
എട്ടു കോടിയിലധികം പ്രധാന്‍ മന്ത്രി ഉജ്വല്‍ യോജന ഗുണഭോക്താക്കളാണ്.

ഇന്ധനം ജനങ്ങളുടെ വീട്ടു പടിക്കല്‍ എത്തുന്നുണ്ടെന്ന് കേന്ദ്രം ഉറപ്പുവരുത്തുന്നുണ്ട്.

Related Articles

Latest Articles