Monday, May 20, 2024
spot_img

കോണ്‍​ഗ്രസിലേയും സിപിഐയിലേയും നേതാക്കള്‍ ബിജെപിയിലേക്ക്; മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ നിലംപരിശാകുന്നുവെന്നതിന്‍റെ സൂചനയാണ് ഇതെന്ന് പി എസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം : കോണ്‍​ഗ്രസിലേയും സിപിഐയിലേയും നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള. വാര്‍ത്താസമ്മേളനത്തിലാണ് ബിജെപി അധ്യക്ഷന്‍ ഇക്കാര്യം അറിയിച്ചത്. ഇവര്‍ക്ക് പിന്നാലെ ഇനിയും കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ കുന്നത്തൂര്‍ വിശാലാക്ഷിയും സിപിഐയുടെ കിസാന്‍സഭ കൊല്ലം ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറിയുമായ രാജീവ് രാജധാനിയുമാണ് ബിജെപിയില്‍ ചേര്‍ന്നത്. കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് എത്തുന്നത് മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ നിലംപരിശാകുന്നുവെന്നതിന്‍റെ സൂചനയാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

രാഹുല്‍​ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെയും ശ്രീധരന്‍പിള്ള വിമര്‍ശിച്ചു. മുസ്‌ലിം ലീഗിനെ ആശ്രയിച്ച്‌ കോണ്‍ഗ്രസ് പ്രസിഡന്റിന് മത്സരിക്കേണ്ടിവരുന്നത് അമേഠിയില്‍ പരാജയം ഉറപ്പായതിനാലാണ്. ഗത്യന്തരമില്ലാതെ മുസ്‌ലിം ലീഗിന്റെ ബലത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റിന്, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കൊച്ചുമകന്റെ മകന് പാര്‍ലമെന്റിലേക്ക് ജയിക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles