ദില്ലി:രാജ്യം സ്വയം പര്യാപ്തതയിലേക്ക് നീങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിസന്ധികളെ അവസരമാക്കും. കൽക്കരി ഖനികളുടെ ലേലത്തിന് തുടക്കമിടുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാദേശിക ഉത്പന്നങ്ങളും വിപണിയും പ്രോത്സാഹിപ്പിക്കും. ഇറക്കുമതിയെ ആശ്രയിക്കുന്ന രീതി മാറ്റണം. ഏറ്റവും വലിയ കയറ്റുമതി രാഷ്ട്രമാവുകയാണ് ലക്ഷ്യം. യുവാക്കൾക്ക് ലക്ഷകണക്കിന് തൊഴിൽ അവസരങ്ങളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തെ രണ്ടാമത്തെ കൽക്കരി ശക്തിയാണ് ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കി. കൽക്കരിഖനി ലേലം നടപടികൾ സുതാര്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

