കൊല്ലം: കൊല്ലം പേരയത്ത് നടുറോഡില്‍ ക്രിമിനല്‍ കേസ് പ്രതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയില്‍. കൊച്ചിയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രജീഷ്, ബിന്റോ സാബു എന്നിവരാണ് വാഹനപരിശോധനയ്ക്കിടെ ഇടപ്പള്ളിയില്‍ പൊലീസിന്റെ പിടിയിലായത്.
ഇന്നലെയാണ് നിരവധി കേസുകളില്‍ പ്രതിയായ സക്കീര്‍ ബാബുവിനെ നടുറോഡില്‍ കുത്തിക്കൊന്നത്. കൊല്ലപ്പെട്ട സക്കീര്‍ബാബുവും പ്രതിയായ പ്രജീഷും തമ്മില്‍ മുന്‍ വൈരാഗ്യമുണ്ട്. പ്രജീബിന്റെ ബന്ധുമായ പെണ്‍കുട്ടിയെ സക്കീര്‍ ശല്യം ചെയ്തതാണ് തര്‍ക്കത്തിന് തുടക്കം. ഇത് ചോദ്യം ചെയ്ത പ്രജീഷിനെ സക്കീറും സംഘവും കാറില്‍ തട്ടികൊണ്ടു പോയി മര്‍ദിച്ചു. കുണ്ടറ പെലീസ് അറസ്റ്റു ചെയ്ത പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
മൂന്നുമാസങ്ങള്‍ക്ക് ശേഷം സ്വാഭാവിക ജാമ്യത്തില്‍ പുറത്തിറങ്ങിയ സക്കീര്‍ പേരയത്ത് ജിം നടത്തുന്ന പ്രജീഷിനെ അവിടെ കയറി ആക്രമിച്ചു. ഇതോടെ സക്കീര്‍ വീണ്ടും ജയിലിലായി. ഒരാഴ്ച മുന്‍പാണ് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയത്.

