Friday, December 26, 2025

താജ്മഹല്‍ പാലസ് ഹോട്ടല്‍ തകര്‍ക്കുമെന്ന് പാക്കിസ്ഥാന്‍ ഭീകരരുടെ ഭീഷണി

മുംബൈ: മുംബൈയിലെ താജ് മഹല്‍ പാലസ് ഹോട്ടലില്‍ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി. പാകിസ്ഥാനിലെ ലഷ്‌ക്കര്‍ ഇ ത്വയ്ബ ഭീകരരാണ് ഭീഷണി മുഴക്കിയത്. പാക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നടന്നതിന് സമാനമായ ആക്രമണം നടത്തുമെന്നാണ് ഭീഷണിയെന്ന് മുംബൈ പോലീസ് അറിയിച്ചു.

പാകിസ്ഥാനില്‍ നിന്നുള്ള ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് ഹോട്ടലിന്റെ സുരക്ഷ വര്‍ധിപ്പിച്ചതായും മുംബൈ പോലീസ് പറഞ്ഞു. ഫോണ്‍ വിളിച്ചയാള്‍ സ്വയം ലഷ്‌കര്‍ ഇ ത്വയ്ബ ഭീകര സംഘടനാ അംഗമാണെന്ന് വെളിപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു.

ഹോട്ടല്‍ ബോംബ് ഉപയോഗിച്ച് തകര്‍ക്കുമെന്നാണ് ഫോണ്‍ സന്ദേശത്തില്‍ പറയുന്നത്. ഇന്നലെ ഭീകരാക്രമണം നടന്ന പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നുമാണ് ഫോണ്‍ സന്ദേശം വന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

Related Articles

Latest Articles