Monday, October 26, 2026

ചീഫ് സെക്രട്ടറിയുടെ ഡ്രൈവർക്ക് കൊവിഡ്

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയനും ആരോ​ഗ്യമന്ത്രി കെ കെ ശൈലജയും ഇദ്ദേഹത്തിന്റെ സമ്പർക്കപട്ടികയിലുണ്ട്. വട്ടപ്പാറ വെങ്കോട് സ്വദേശിയായ ഇദ്ദേഹം ജൂലൈ നാലാം തീയതി വരെ സെക്രട്ടേറിയറ്റിൽ ജോലി ചെയ്തിരുന്നു.

ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചീഫ് സെക്രട്ടറിയുടെയും കുടുംബാം​ഗങ്ങളുടെയും സ്രവസാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ചു. പ്രാഥമിക സമ്പർക്ക പട്ടികയിലാണ് ചീഫ് സെക്രട്ടറി ഉൾപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയും ആരോ​ഗ്യമന്ത്രിയും രണ്ടാം സമ്പർക്ക പട്ടികയിലാണ്.

Related Articles

Latest Articles