Tuesday, November 10, 2026

ഇന്‍റര്‍പോളിന്‍റെ സഹായം തേടി; ഫൈസല്‍ ഫരീദിനെ രാജ്യത്ത് എത്തിക്കാനുള്ള ശ്രമം തുടങ്ങി എന്‍ഐഎ

കൊച്ചി : യുഎഇയില്‍ നിന്ന് നയതന്ത്ര ചാനല്‍ വഴി കേരളത്തിലേക്ക് സ്വര്‍ണ്ണം കടത്തിയ കേസില്‍ മൂന്നാം പ്രതി തൃശ്ശൂര്‍ സ്വദേശി ഫൈസല്‍ ഫരീദ് എന്ന് എന്‍ഐഎ. എഫ്‌ഐആറില്‍ പേരും മേല്‍വിലാസവും തെറ്റായി നല്‍കിയത് തിരുത്തണമെന്ന എന്‍ഐഎ അപേക്ഷ കോടതി അംഗീകരിച്ചു. ഫൈസല്‍ ഫരീദിനെ ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ രാജ്യത്ത് എത്തിക്കാനുള്ള ശ്രമം എന്‍ഐഎ തുടങ്ങി.

തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് അറ്റാഷെയുടെ വിലാസത്തില്‍ സ്വര്‍ണ്ണം അയച്ചത് ദുബായിലെ വ്യവസായിയും എറണാകുളം സ്വദേശിയുമായ ഫാസില്‍ ഫരീദ് ആണെന്നായിരുന്നു കസ്റ്റംസും എന്‍ഐഎയും നേരത്തെ വ്യക്തമാക്കിയത്. ഹൈക്കോടതിയില്‍ അടക്കം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഈ പേര് തന്നെ അറിയിച്ചു. ഫാസില്‍ ഫരീദിനെ മൂന്നാം പ്രതിയാക്കി എന്‍ഐഎ എഫ്‌ഐആറും റജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ പിന്നീടുള്ള അന്വേഷണത്തില്‍ വിലാസം തെറ്റിയെന്ന് എന്‍ഐഎയ്ക്ക് ബോധ്യമായി. ഈ സാഹചര്യചര്യത്തിലാണ് എഫ്‌ഐആറിലെ മേല്‍വിലാസവും പേരും തിരുത്തണമെന്ന ആവശ്യവുമായി എന്‍ഐഎ വീണ്ടും പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കിയത്.

Related Articles

Latest Articles