Monday, October 26, 2026

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; മരിച്ചത് മലപ്പുറം സ്വദേശി

മലപ്പുറം : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം . ഇന്നലെ മരിച്ച തിരൂര്‍ പുത്തൂര്‍ സ്വദേശി അബ്ദുള്‍ ഖാദറിനാണ് രോഗബാധ സ്ഥിരീകരിച്ചത് . 70 വയസായിരുന്നു .വീട്ടില്‍ ക്വാറന്റൈനില്‍ കഴിയവെ പനിബാധിച്ച്‌ ആരോഗ്യ നില വഷളാവുകയും തുടർന്ന് കുഴഞ്ഞുവീണായിരുന്നു മരണം .

ബംഗളുരുവില്‍ നിന്ന് നാട്ടിലെത്തിയതിനെ തുടര്‍ന്നാണ് ഇദ്ദേഹം നിരീക്ഷണത്തിലായത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം മുപ്പത്തഞ്ചായി.

Related Articles

Latest Articles