ദില്ലി: യു.എ.ഇ അറ്റാഷെ റഷീദ് ഖാമീസ് അല്‍ ഇന്ത്യ വിട്ടു. തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റിലെ അറ്റാഷെയായിരുന്നു ഇയാള്‍. രണ്ട് ദിവസം മുൻപാണ് ഇയാള്‍ ഡല്‍ഹിയില്‍ നിന്നും യു.എ.ഇയിലേക്ക് കടന്നത്.
ഞായറാഴ്ചയാണ് ഇയാള്‍ തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചത്. ഇയാളുടെ സഹായം സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് കിട്ടിയിട്ടുണ്ട് എന്ന സംശയം ബലപ്പെടുന്നതിനിടെയാണ് അറ്റാഷെ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയാതെ യു.എ.ഇയിലേക്ക് കടന്നത്.

