Tuesday, November 10, 2026

സൗത്ത് ഫ്ലോറിഡയിൽ മലയാളി നഴ്സ് കുത്തേറ്റ് മരിച്ച നിലയിൽ

ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡയിൽ മലയാളി യുവതി കുത്തേറ്റ് മരിച്ചു . സൗത്ത് ഫ്ലോറിഡയിലെ കോറൽ സ്‌പ്രിങ്‌സിലെ ബ്രോവാർഡ്‌ ഹെൽത്ത് സെന്ററിൽ നഴ്സ് ആണ് യുവതി. കോട്ടയം സ്വദേശിയായ മെറിൻ ജോയ് ആണ് മരണത്തിന് കീഴടങ്ങിയത് . രാവിലെ ഏഴര മണിയോടെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാൻ പാർക്കിങ് ലോട്ടിൽ എത്തിയപ്പോഴാണ് യുവതിയ്ക്ക് കുത്തേറ്റത്.

അക്രമി കത്തികൊണ്ട് കുത്തി വീഴ്ത്തിയ ശേഷം നിലത്തുവീണ് കിടന്ന യുവതിയുടെ ശരീരത്തിലൂടെ വാഹനമോടിച്ചു കയറ്റുകയും ചെയ്തു, ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Latest Articles