Monday, January 12, 2026

“കേരളം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയായി പിണറായി മാറി”. ധാര്‍മ്മികതയുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവക്കണമെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: രാജ്യസുരക്ഷയെ ബാധിക്കുന്ന തട്ടിപ്പിന് കൂട്ടു നിന്ന മുഖ്യമന്ത്രി പിണറായി വിജയന് ധാര്‍മ്മികതയുണ്ടെങ്കില്‍ രാജിവക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കേരളം കണ്ട് ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയായി പിണറായി മാറി.

ബിജെപി ഉന്നയിച്ച ആരോപണങ്ങള്‍ ശരിവക്കുന്ന രീതിയില്‍ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീങ്ങുകയാണ്. മുഖ്യമന്ത്രിയും ശിവശങ്കരനും സ്വപ്നയും ചേർന്നാണ് ലൈഫ് മിഷൻ പദ്ധതിക്കായി ദുബായിൽ പോയി കരാറുണ്ടാക്കിയത്. എല്ലാം വ്യക്തമാക്കേണ്ടി വരും.

വിശുദ്ധ ഗ്രന്ഥത്തിന്‍റെ മറവില്‍ സ്വര്‍ണകടത്ത് നടത്തിയതിന്‍റെ പേരിലാകും മന്ത്രി കെടി ജലീല്‍ നടപടി നേരിടേണ്ടി വരികയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സുരേന്ദ്രന്‍ തിരുവനന്തപുരത്ത് ഏകദിന ഉപവാസ സമരം നടത്തുകയാണ്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഓൺലൈനിലൂടെ സമരം ഉദ്ഘാടനം ചെയ്തു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും ഓണ്‍ലൈനായി പങ്കടുത്തു.

Related Articles

Latest Articles