കോഴിക്കോട്: പെരിയഇരട്ട കൊലപാതക കേസിൽ നിലപാട് കടുപ്പിച്ചു സി ബി ഐ. കേസ് ഡയറി 24മണിക്കൂറിനു അകം കൈമാറാൻ ഉത്തരവിടണം എന്ന് സിബിഐ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. രേഖകൾ കൈമാറാൻ നോട്ടീസ് നൽകിയിട്ടും ക്രൈം ബ്രാഞ്ച് തയാറാകുന്നില്ലെന്നാണ് സിബിഐ ഹൈക്കോടതിയെ അറിയിച്ചത്.
കേസിലെ എട്ടാം പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് അന്വേഷണത്തിന് രേഖകൾ കിട്ടിയിട്ടില്ലന്ന കാര്യം സിബിഐ കോടതിയെ അറിയിച്ചത്. 2019 ഫെബ്രുവരി 17-നാണ് പെരിയ കൊലപാതകം നടക്കുന്നത്. ബൈക്കില്‍ പോകുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും അക്രമികള്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

