Monday, May 6, 2024
spot_img

പബ്ജിയ്ക്ക് പുതിയ ഇന്ത്യൻ എതിരാളി, ഫോ ജി ഗൂഗിൾ പ്ലേ സ്റ്റോറിൽ

ഇന്ത്യയിൽ‌ പബ്ജി മൊബൈൽ ഗെയിം‌ നിരോധിച്ചതുമുതൽ‌, നിലവിലുള്ള ഇതര ഗെയിമുകൾ‌ മുൻ‌നിരയിലേക്ക്‌ എത്തിയെങ്കിലും പബ്ജിയ്ക്കൊപ്പം പിടിച്ചു നിൽക്കാൻ പറ്റിയ ഇന്ത്യൻ ഗെയിമുകളൊന്നും തന്നെയില്ലായിരുന്നു. എന്നാൽ ഇപ്പോൾ പുറത്തിറക്കാനിരിക്കുന്ന ഇന്ത്യയുടെ തന്നെ ഫോ ജി (FAU-G) അഥവാ ഫിയർ‌ലെസ് ആൻഡ് യുണൈറ്റഡ് ഗാർഡ്സ് പബ്ജിയുടെ മികച്ച എതിരാളി തന്നെയായിരിക്കുമെന്നാണ് വിലയിരുത്തൽ.ഗെയിം എന്ന് മുതൽ ആരംഭിക്കും എന്നതിൽ വ്യക്തതയില്ല. എന്നാൽ ഇപ്പോൾ ഗെയിം ഗൂഗിൾ പ്ലേ സ്റ്റോറിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഗൂഗിൾ സ്റ്റോറിൽ ലിസ്റ്റുചെയ്‌തിട്ടുണ്ടെങ്കിലും, ഗെയിം ഇൻസ്റ്റാൾ ചെയ്യാൻ ഉപഭോക്താക്കൾക്കാകില്ല. നിലവിൽ, ഗെയിമിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ മാത്രമേ സ്റ്റുഡിയോ എൻകോർ ഉപയോക്താക്കളെ അനുവദിക്കുന്നുള്ളൂ.ഉപഭോക്താവ് മുൻകൂട്ടി രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, ഗെയിം ആരംഭിക്കുമ്പോൾ അവർക്ക് ഒരു അറിയിപ്പ് ലഭിക്കും. ഇന്ത്യയുടെ വടക്കൻ അതിർത്തികളുടെ പശ്ചാത്തലമായിരിക്കും ഗെയിമിൽ സജ്ജമാക്കുക. ഇന്ത്യൻ പട്ടാളക്കാർ രാജ്യത്തിന്റെ അഭിമാനവും പരമാധികാരവും സംരക്ഷിക്കുന്നതിനായി പടവെട്ടുന്നതായിരിക്കും ഗെയിമിന് ആധാരം.അപകടകരമായ അതിർത്തി പ്രദേശത്ത് പട്രോളിംഗിനായി കളിക്കാരൻ FAU-G കമാൻഡോകളുടെ ഒരു പ്രത്യേക യൂണിറ്റിൽ ചേരുന്നതായാണ് ഗെയിമെന്നും അവിടെ അവർ ശത്രുക്കളെ നേരിടുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ഗെയിം ഇന്ത്യയുടെ സായുധ സേനയിലെ നായകന്മാർക്ക് സമർപ്പിക്കുന്നതാണെന്നും ഇത് യഥാർത്ഥ ലോക സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അവകാശപ്പെടുന്നു.പബ്ജിയുടെ തിരിച്ചുവരവ്
നിലവിൽ, ഗെയിം ആൻഡ്രോയിഡിൽ മാത്രമേ ലിസ്റ്റുചെയ്‌തിട്ടുള്ളൂവെങ്കിലും ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ഉടൻ ലിസ്റ്റു ചെയ്തേക്കാം. ഇന്ത്യയ്‌ക്കായുള്ള പുതുക്കിയ തന്ത്രങ്ങളും നിക്ഷേപ പദ്ധതികളും കമ്പനി വെളിപ്പെടുത്തിയതിനാൽ പബ്ജീ മൊബൈലും ഇന്ത്യയിൽ ഒരു തിരിച്ചുവരവ് നടത്താൻ സാധ്യതയുണ്ട്. ഇന്ത്യയ്‌ക്കായി നിർമ്മിച്ച ഒരു പ്രത്യേക പതിപ്പ് പബ്ജിയിൽ ലഭിക്കുമെന്നാണ് വിവരം. ചില കർശനമായ സമയ നിയന്ത്രണങ്ങളും ഗെയിം പ്ലേയിലെ മാറ്റങ്ങളും ചെറുപ്പക്കാരായ പ്രേക്ഷകർക്ക് കൂടുതൽ അനുയോജ്യമാക്കുമെന്നാണ് വിവരം.

Related Articles

Latest Articles