കൊച്ചിയിലെ മാളിൽ യുവനടിയെ അപമാനിച്ച കേസിൽ സിസി ടീവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പ്രതികളെ തിരിച്ചറിഞ്ഞു. നടിയോട് സംസാരിക്കാൻ ശ്രമിക്കുന്നതും പിന്തുടരുന്നതും അതിക്രമിക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇന്നലെ വൈകുന്നേരം കുടുംബത്തോടൊപ്പം ഷോപ്പിംഗ് നടത്തുന്നതിനിടെയായിരുന്നു സംഭവം. എന്നാല്‍ സംഭവത്തില്‍ അപ്പോള്‍ പ്രതികരിക്കാനാകാതെ പോയതില്‍ ദുഃഖമുണ്ടെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. രണ്ട് യുവാക്കള്‍ തന്നെ പിന്തുടര്‍ന്നു. ശരീരഭാഗത്ത് സ്പര്‍ശിച്ചുവെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു

