Tuesday, September 29, 2026

ജീവനക്കാരുടെ നെഞ്ചത്തടിച്ച പോലെ യാത്രക്കാരുടെ കരണത്തടിച്ച് കെഎസ്ആർടിസി; ഇടക്കിറങ്ങിയാലും പണം കൊടുക്കണം

തിരുവനന്തപുരം: ജീവനക്കാരുടെ ഞെഞ്ചത്തടിച്ചത് പോലെ യാത്രക്കാരുടെ കരണത്തടിച്ചുകൊണ്ട് പ്രത്യേക നടപടിയുമായി കെഎസ്ആർടിസി. ഇനി ഇറങ്ങിയാലും പണം മുഴുവന് കൊടുക്കേണ്ടി വരും. കൊവിഡ് വ്യപനം മൂലം പ്രഖ്യാപിച്ച ലോക്ഡൗണിനെത്തുടര്‍ന്നു നിര്‍ത്തിവച്ചിരുന്ന എല്ലാ കെഎസ്‌ആര്‍ടിസി സര്‍വീസുകളും ഇന്നു മുതൽ പുനരാരംഭിക്കും. ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജില്ലകളിലും സൂപ്പര്‍ ഫാസ്റ്റുകള്‍ നാലു ജില്ലകള്‍ വരെയും ഓപ്പറേറ്റ് ചെയ്യുന്ന രീതി തുടരുമെന്ന് കെഎസ്ആർടിസി എംഡി ബിജു പ്രഭാകര്‍ അറിയിച്ചു.

അതേസമയം ക്രിസ്തുമസ്, പുതുവത്സരത്തോടനുബന്ധിച്ച്‌ 21 മുതല്‍ ജനുവരി നാലു വരെ കെഎസ്‌ആര്‍ടിസി പ്രത്യേക സംസ്ഥാനാന്തര സര്‍വീസ് നടത്തും. വിവിധ കേന്ദ്രങ്ങളില്‍ നിന്നു ബെംഗളൂരുവിലേക്കും തിരിച്ചുമാണ് സര്‍വീസ്. 10% അധിക നിരക്ക് ഉള്‍പ്പെടെ എന്‍ഡ് ടു എന്‍ഡ് യാത്രാനിരക്കാണ്. ഇടയ്ക്ക് ഇറങ്ങിയാലും മുഴുവന്‍ യാത്രാനിരക്കും കൊടുക്കേണ്ടി വരും. യാത്ര ചെയ്യുന്ന സംസ്ഥാനത്തിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ യാത്രക്കാര്‍ പാലിക്കണം. മതിയായ യാത്രക്കാര്‍ ഇല്ലാതെ വന്നാല്‍ സര്‍വീസ് റദ്ദാക്കും

ബെംഗളൂരുവില്‍ നിന്നുള്ള സമയക്രമം

ബെംഗളൂരു – എറണാകുളം (സൂപ്പര്‍ ഡീലക്‌സ്) രാത്രി 6.40

ബെംഗളൂരു – തിരുവനന്തപുരം (സൂപ്പര്‍ ഡീലക്‌സ്) വൈകിട്ട് 6

ബെംഗളൂരു കോട്ടയം ( സൂപ്പര്‍ ഡീലക്‌സ്) വൈകിട്ട് 6.15 ( എല്ലാം പാലക്കാട് സേലം വഴി )

ബെംഗളൂരുവിലേക്ക് ഉള്ള സര്‍വീസുകള്‍
എറണാകുളം ബെംഗളൂരു (സൂപ്പര്‍ ഡീലക്‌സ്) വൈകിട്ട് 6.30

കോട്ടയം ബെംഗളൂരു (സൂപ്പര്‍ ഡീലക്‌സ് ) വൈകിട്ട് 6.10

Related Articles

Latest Articles