കണ്ണൂർ: കണ്ണൂരിൽ രാജ്യാന്തര വിമാനത്താവളത്തില്‍ മലദ്വാരത്തിൽ ഒളിപ്പിച്ച് കൊണ്ടു വന്ന സ്വർണം പിടികൂടി. മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 35 ലക്ഷം വിലമതിക്കുന്ന 716 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ഇന്നലെ രാത്രി ദുബായിയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസര്‍ഗോഡ് സ്വദേശി അബൂബക്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
കസ്റ്റംസ് പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്നു യുവാവിനെ കസ്റ്റഡിയിലെടുത്ത് വിശദമായി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം മൂന്ന് ഗുളിക മാതൃകയിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.

