Monday, January 12, 2026

ശ്രീലങ്കന്‍ സ്ഫോടനം; സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിരോധ സെക്രട്ടറി രാജിവെച്ചു

കൊളംബോ: ശ്രീലങ്കന്‍ പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെര്‍ണാന്‍ഡോ രാജിവച്ചു. ശ്രീലങ്കയില്‍ ഉണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിവെച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഒന്നിലധികം സ്ഫോടനങ്ങള്‍ ശ്രീലങ്കയില്‍ നടന്നത്. സ്വന്തം നിലയില്‍ യാതൊരു പിഴവും ഉണ്ടായിട്ടില്ലെന്നാണു പ്രതിരോധ സെക്രട്ടറിയുടെ നിലപാട്.

എന്നാല്‍ പ്രതിരോധ സെക്രട്ടറിയെന്ന രീതിയില്‍ താന്‍ തലവനായിട്ടുള്ള കുറച്ചു സ്ഥാപനങ്ങളുടെ പരാജയത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിവെക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പോലീസ് മേധാവിയോടും പ്രതിരോധ സെക്രട്ടറിയോടും രാജിവയ്ക്കാന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ഇന്റലിജന്‍സ് മുന്നറിയിപ്പു ലഭിച്ചിട്ടും മുന്‍കരുതലെടുക്കുന്നതില്‍ പരാജയപ്പെട്ടതിനു സര്‍ക്കാര്‍ മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് തലപ്പത്ത് അഴിച്ചു പണിക്കുള്ള നീക്കം ശക്തമാകുന്നത്. ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലും നടന്ന ചാവേറാക്രമണങ്ങളില്‍ 359 പേരാണ് കൊല്ലപ്പെട്ടത്.

Related Articles

Latest Articles