Saturday, January 10, 2026

വാരണാസിയില്‍ നരേന്ദ്രമോദിയുടെ പേര് നാമനിര്‍ദ്ദേശം ചെയ്തത് പ്രധാനമന്ത്രിയുടെ വസതിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍

വാരണാസിയില്‍ തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശപ്പത്രികാ സമര്‍പ്പത്തില്‍ മോദിയുടെ പേര് നിര്‍ദ്ദേശിച്ചത് പ്രധാനമന്ത്രിയുടെ വസതിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍.

കോണ്‍ഗ്രസിന്റെ ‘ചൗക്കിദാര്‍ ചോര്‍ ഹേ’ ക്യാമ്പയിന് ബദലായിയാണ് മോദി നാമനിര്‍ദ്ദേശപ്പത്രികയില്‍ പേര് നിര്‍ദ്ദേശിക്കാന്‍ സെക്യൂരിറ്റി ജീവനക്കാരനെ തിരഞ്ഞെടുത്തത്. മോദിയുടെപ്പത്രികാ സമര്‍പ്പണത്തില്‍ ബി.ജെ.പി നേതാക്കളായ അമിത് ഷാ, യോഗി ആദിത്യനാഥ്, ജെ.പി നദ്ദ, പീയുഷ് ഗോയല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അതേസമയം കോണ്‍ഗ്രസിന്റെ ‘ചൗക്കിദാര്‍ ചോര്‍ ഹേ’ എന്ന ക്യാമ്പയിന് ബദലായിട്ട് ‘മോദി മേം ഭീ ചൗക്കിദാര്‍’ ക്യാമ്പയിന് തുടക്കം കുറിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയായിരുന്നു ട്വിറ്ററിലെ തന്റെ പേര് മാറ്റി ക്യാമ്പയിന് തുടക്കമിട്ടത്.

Related Articles

Latest Articles