Tuesday, December 30, 2025

ദളപതി ചിത്രം ബീസ്റ്റ്: മാസ്സ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

തെന്നിന്ത്യന്‍ സൂപ്പര്‍ താരം ദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രം ബീസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നെല്‍സനാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം വിജയുടെ 65മത് സിനിമ കൂടെയാണ് ബീസ്റ്റ്. വിജയ് ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ ആയതിനാൽ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വമ്പൻ വരവേൽപ്പാണ് നൽകുന്നത്. പോസ്റ്ററിൽ തോക്കുമായി നിൽക്കുന്ന വിജയിയുടെ ചിത്രമായതിനാൽ മാസ്സ് ആക്ഷൻ സിനിമയിക്കായി കാത്തിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റുകൾ.

ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് പ്രിയ ഗായകൻ അനിരുദ്ധാണ്. സൂപ്പർ താരം പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കൂടാതെ മലയാളത്തിൽ നിന്നും നടൻ ഷൈൻ ടോം ചാക്കോയും നടി അപർണ ദാസും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളാകുന്നുണ്ട്. ദളപതി 65′ എങ്ങനെയുള്ള ചിത്രമായിരിക്കുമെന്നതിൽ ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ലെങ്കിലും ചിത്രം ഒരു ആക്ഷൻ ചിത്രമായിരിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്.

Related Articles

Latest Articles