Sunday, October 18, 2026

ഐസ്ആർഒ ചാരക്കേസ് ഗൂഢാലോചന; പ്രതികളെ ചോദ്യം ചെയ്യാൻ ഒരുങ്ങി സിബിഐ

കൊച്ചി: വിവാദമായ ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചനയിലെ പ്രതികള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ നോട്ടീസ് നല്‍കി. കേസിലെ ഒന്നാം പ്രതി എസ് വിജയന്‍, രണ്ടാം പ്രതി തമ്പി എസ് ദുര്‍ഗാദത്ത് എന്നിവര്‍ക്കാണ് സിബിഐ ചോദ്യം ചെയ്യലിനുള്ള നോട്ടീസ് നല്‍കിയത്. ഇന്ന് വൈകുന്നേരം മുട്ടത്തറയിലെ സിബിഐ ഓഫീസില്‍ ഹാജരാകാനാണ് സിബിഐയുടെ നിര്‍ദേശം.

അതേസമയം ചാരക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയിരുന്നു. എന്നാൽ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നുള്ള പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യം കോടതി അനുവദിച്ചില്ല. പക്ഷെ കേസില്‍ കക്ഷി ചേരാനുള്ള നമ്പി നാരായണന്റെ അപേക്ഷ കോടതി അനുവദിച്ചു. കേസിൽ പരാതിക്കാരനായ നമ്പി നാരായണന്റെ മൊഴി സിബിഐ മൊഴിയെടുക്കുകയും ചെയ്തു. സിബിഐ ഡിഐജി സന്തോഷ് കുമാര്‍ ചാല്‍കയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. ആവശ്യമെങ്കില്‍ വീണ്ടും വിവരങ്ങള്‍ ശേഖരിക്കാനെത്തുമെന്ന് സിബിഐ നമ്പി നാരായണനെ അറിയിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles