Tuesday, April 30, 2024
spot_img

ജ്വലിക്കുന്ന ഓർമ്മകളിൽ ഭാരതത്തിന്റെ ഷേർഖാൻ ‘വിക്രം ബാത്ര’

“ये दिल मांगे मोर” ഇന്നും പ്രതിധ്വനിക്കുന്ന ഈ വാക്കുകൾ ഷേർ ഷാ എന്ന ക്യാപ്റ്റൻ വിക്രം ബാത്രയുടെതാണ്‌. കാര്‍ഗില്‍ യുദ്ധഭൂമിയില്‍ അത്യസാധാരണമായ പോരാട്ട വീര്യം പ്രദർശിപ്പിച്ച് ബറ്റാലിക് പ്രദേശത്തെ പോയിന്റ് 5140 ഉൾപ്പെടെയുള്ള തന്ത്ര പ്രധാന മേഖലകൾ തിരിച്ചു പിടിച്ച ധീരന്‍. അവസാനം മറ്റൊരു പോയിന്റ് തിരിച്ചു പിടിക്കുന്നതിനിടെ വെടിയേറ്റ് വീണ സിംഹം. ഇന്ത്യയുടെ ഷേർഖാൻ.ക്യാപ്റ്റൻ വിക്രം ബാത്ര പരം വീർ ചക്ര വീരമരണം വരിച്ച ഈ ദിവസത്തിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ രാജ്യം പ്രണാമം അർപ്പിച്ചു.

ജൂലൈ ഏഴ്, കാർഗിൽ യുദ്ധവീരനായ ക്യാപ്റ്റൻ വിക്രം ബാത്രയുടെ 22-ാം ചരമവാർഷിക ദിനമാണ് ഇന്ന്. ക്യാപ്റ്റൻ വിക്രം ബാത്ര 1999ൽ കാർഗിൽ യുദ്ധത്തിൽ തന്റെ 24-ാം വയസ്സിൽ പാകിസ്ഥാൻ സേനയോട് പോരാടി ജീവൻ ബലിയർപ്പിച്ചു. മരണാനന്തരം അദ്ദേഹത്തിന് പരമോന്നത യുദ്ധകാല ധീര പുരസ്കാരം ലഭിച്ചു. ക്യാപ്റ്റൻ ബാത്ര കാർഗിലിലെ ഇന്ത്യൻ പട്ടാളക്കാരന്റെ മുഖമായി മാറി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles