Tuesday, May 21, 2024
spot_img

‘തൊഴിലാളി ദിനമാണ്, ഹാജരാകാൻ കഴിയില്ല’; പുതിയ നോട്ടീസ് അയച്ചതിന് പിന്നാലെ ഇഡി ഉദ്യോ​ഗസ്ഥരോട് തട്ടിക്കയറി എംഎം വർ​ഗീസ്

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നാളെ ഹാജരാകാൻ നോട്ടീസ് നൽകിയ ഇഡി ഉദ്യോ​ഗസ്ഥരോട് തട്ടിക്കയറി സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർ​ഗീസ്. തൊഴിലാളി ദിനം ആണെന്നും ഹാജരാകാൻ കഴിയില്ലെന്നുമാണ് വർഗീസ് അറിയിച്ചത്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യൽ കഴിഞ്ഞപ്പോൾ ആണ് ഇഡി നോട്ടീസ് നൽകിയത്. സിപിഎം അക്കൗണ്ട് വിവരങ്ങൾ പൂർണമായി നൽകിയില്ലെന്നും ഇ ഡി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം എം.​എം. വ​ര്‍​ഗീ​സി​നെ 10 മ​ണി​ക്കൂ​റോ​ളം ചോദ്യം ചെ​യ്ത ശേ​ഷമാണ് ഇ​ ഡി വിട്ടയച്ചത്.
അ​റ​സ്റ്റി​നെ ഭ​യ​പ്പെ​ടു​ന്നി​ല്ലെ​ന്നും ഇ​ഡി വി​ളി​ച്ച​തു കൊ​ണ്ടാ​ണ് താ​ന്‍ വ​ന്ന​തെ​ന്നും എ​ന്തി​നാ​ണ് വി​ളി​ച്ച​തെ​ന്ന് ഇ​ഡി​യോ​ട് ചോ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് രാ​വി​ലെ ഹാ​ജ​രാ​കാ​നെ​ത്തി​യ​പ്പോ​ള്‍ വ​ര്‍​ഗീ​സ് മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്. ക​രു​വ​ന്നൂ​ര്‍ ബാ​ങ്കി​നു പു​റ​മെ തൃശ്ശൂർ ജി​ല്ല​യി​ലെ മ​റ്റ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലും സി​പി​എ​മ്മി​ന് അ​ക്കൗ​ണ്ടു​ക​ള്‍ ഉ​ണ്ടെ​ന്നാ​ണ് ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ല്‍. ഇ​തു സം​ബ​ന്ധി​ച്ച വി​ര​ങ്ങ​ള്‍ കൈ​മാ​റ​ണ​മെ​ന്ന് നേ​ര​ത്തെ ഇ​ഡി അ​റി​യി​ച്ച​പ്പോ​ഴും ന​ല്‍​കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് വ​ര്‍​ഗീ​സ് സ്വീ​ക​രി​ച്ച​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്‍ എം​പി​യും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വു​മാ​യ പി.​കെ. ബി​ജു​വി​നെ​യും ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു.

Related Articles

Latest Articles