ഫിറോസാബാദ്: കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനിക്കെതിരെ ഫേസ്ബുക്കിൽ അപകീർത്തികരമായ പരാമർശം നടത്തിയ പ്രെഫസർ കോടതിയിൽ കീഴടങ്ങി. എസ്ആർകെ കോളജ് ചരിത്രവിഭാഗം മേധാവിയായ പ്രൊഫ. ശഹര്‍യാര്‍ അലിയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനുരാഗ് കുമാറിന് മുമ്പാകെ ജാമ്യാപേക്ഷ സമര്‍പ്പിച്ച് കീഴടങ്ങിയത്. ജാമ്യാപേക്ഷ തള്ളിയ കോടതി അലിയെ ജയിലിലേക്ക് അയച്ചു. കേസ് ചാര്‍ജ് ചെയ്തതിന് പിന്നാലെ എസ്ആര്‍കെ കോളേജില്‍ നിന്ന് അലിയെ സസ്പെന്‍ഡ് ചെയ്തിരുന്നു.
കഴിഞ്ഞ മാർച്ചിലാണ് ഫേസ്ബുക്കിൽ അപകീർത്തികരമായ പരാമർശം നടത്തിയതിന് അലിക്കെതിരെ ഫിറോസാബാദ് പോലീസ് കേസെടുത്തത്. അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശഹര്‍യാര്‍ അലി നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. അലഹബാദ് ഹൈക്കോടതിയില്‍ പ്രൊഫസര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി നേരത്തെ തള്ളിയിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

