Friday, November 20, 2026

മ​ന്ത്രി സ്മൃ​തി ഇ​റാ​നി​ക്കെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം; പ്രൊ​ഫ. ശ​ഹ​ര്‍​യാ​ര്‍ അ​ലി​ അറസ്റ്റിൽ

ഫി​റോ​സാ​ബാ​ദ്: കേ​ന്ദ്ര വ​നി​താ-​ശി​ശു വി​ക​സ​ന മ​ന്ത്രി സ്മൃ​തി ഇ​റാ​നി​ക്കെ​തി​രെ ഫേ​സ്ബു​ക്കി​ൽ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ പ്രെ​ഫ​സ​ർ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. എ​സ്ആ​ർ​കെ കോ​ള​ജ് ച​രി​ത്ര​വി​ഭാ​ഗം മേ​ധാ​വി​യാ​യ പ്രൊ​ഫ. ശ​ഹ​ര്‍​യാ​ര്‍ അ​ലി​യാ​ണ് അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് ജ​ഡ്ജി അ​നു​രാ​ഗ് കു​മാ​റി​ന് മു​മ്പാ​കെ ജാ​മ്യാ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച് കീ​ഴ​ട​ങ്ങി​യ​ത്. ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ കോ​ട​തി അ​ലി​യെ ജ​യി​ലിലേ​ക്ക് അ​യ​ച്ചു. കേ​സ് ചാ​ര്‍​ജ് ചെ​യ്ത​തി​ന് പി​ന്നാ​ലെ എ​സ്ആ​ര്‍​കെ കോ​ളേ​ജി​ല്‍ നി​ന്ന് അ​ലി​യെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ് ഫേ​സ്ബു​ക്കി​ൽ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​ന് അ​ലി​ക്കെ​തി​രെ ഫി​റോ​സാ​ബാ​ദ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​റ​സ്റ്റി​ല്‍ നി​ന്ന് സം​ര​ക്ഷ​ണം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ശ​ഹ​ര്‍​യാ​ര്‍ അ​ലി ന​ല്‍​കി​യ ഹ​ര്‍​ജി സു​പ്രീം കോ​ട​തി ത​ള്ളി​യി​രു​ന്നു. അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യി​ല്‍ പ്രൊ​ഫ​സ​ര്‍ സ​മ​ര്‍​പ്പി​ച്ച മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യും കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles