Tuesday, April 30, 2024
spot_img

ആകെയുണ്ടായിരുന്ന പന്തളം പമ്പ കെഎസ്ആർടിസി ബസ്സും നിർത്തലാക്കുന്നു..; ഭക്തജന പ്രതിഷേധം ശക്തമാകുന്നു

ശബരിമലയുടെ മൂലസ്ഥാനം എന്ന പ്രാധാന്യം കണക്കിലെടുത്ത് അനുവദിച്ചിരുന്ന പന്തളം പമ്പ കെഎസ്ആർടിസി സർവീസ് ആണ് ഇന്നുമുതൽ നിർത്തലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ദിവസവും വൈകിട്ട് നാലുമണിക്ക് പന്തളത്തുനിന്നും കൊട്ടാരക്കരയിലേക്ക് പോയി തിരിച്ചു പന്തളത്ത് ആറുമണിക്ക് എത്തിച്ചേർന്ന് വൈകിട്ട് ആറുമണിക്ക് പന്തളത്തുനിന്ന് പമ്പയിലേക്ക് യാത്രതിരിക്കുന്ന കെഎസ്ആർടിസി ബസ് രാത്രി പമ്പയിൽ സ്റ്റേ ചെയ്തു രാവിലെ ആറ് ഇരുപതിന് പമ്പയിൽ നിന്നും പത്തനംതിട്ട-തട്ട -അടൂർ വഴി തിരുവനന്തപുരത്തേക്ക് ആണ് സർവീസ് നടത്തിയിരുന്നത്.

ആർ സി സി 116 (RCC116)നമ്പർ കെഎസ്ആർടിസി ബസ്സിന് ആർടിഒ റൂട്ട് പെർമിറ്റ് അനുവദിച്ചിട്ടുളള ഉള്ള സർവീസ് ആണ്. കഴിഞ്ഞദിവസം നിലക്കലിൽ കൂടിയ അവലോകനയോഗത്തിൽ അഞ്ചിലധികം കെഎസ്ആർടിസി സർവീസുകൾ നിലവിൽ പമ്പയിലേക്ക് ഉണ്ട് എന്ന കാരണം പറഞ്ഞാണ് ഈ സർവീസ് ഒഴിവാക്കാനുള്ള തീരുമാനം എടുത്തത് .

സോണൽ ഓഫീസിൽ നിന്നും സർവ്വീസ് നിർത്തുന്നത് രേഖാമൂലം ഉത്തരവ് ഒന്നും ഇല്ലാതെ ഫോൺ കോളിലൂടെ അറിയിക്കുകയായിരുന്നു. ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവുകൾ ഒന്നുമില്ലാതെ തന്നെയാണ് നാളെ മുതൽ ഈ സർവീസ് നടത്തേണ്ട എന്ന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. നിലയ്ക്കൽ അട്ടത്തോട് ളാഹ തുടങ്ങി വനപ്രദേശങ്ങളിൽ താമസിക്കുന്ന വിവിധ ആദിവാസി വിഭാഗക്കാരും ദിവസക്കൂലിക്ക് ആയി പത്തനംതിട്ടയിലും വടശ്ശേരിക്കരയിലും വനമേഖലയ്ക്ക്പുറത്തും വന്ന് ജോലിനോക്കുന്ന തൊഴിലാളികളും ആശ്രയിച്ചിരുന്ന സർവീസ് കൂടിയാണ് നിലച്ചു പോകുന്നത് .

മാസ പൂജയ്ക്ക് നട തുറന്നിരിക്കുമ്പോഴും മണ്ഡല-മകരവിളക്ക് തീർഥാടന കാലത്തും അനേകം ഭക്തർ ശബരിമല തീർത്ഥാടനത്തിന് ആശ്രയിച്ചിരുന്ന സർവീസാണിത്. ട്രിപ്പിന് 8000 നും 10000 നും ഇടയിൽ ദിനംപ്രതി കളക്ഷനും ലഭിച്ചിരുന്നു. പെർമിറ്റ് നഷ്ടത്തിൽ ആകാതിരിക്കാൻ ആണ് കൊട്ടാരക്കരയിൽ നിന്നും പന്തളത്തേക്കും അവിടെനിന്ന് പമ്പയിലേക്കും തിരികെ പത്തനംതിട്ട – തട്ട – അടൂർ വഴി തിരുവനന്തപുരത്തേക്കും സർവീസ് നടത്തിവന്നിരുന്നത്.

ഇടക്കാലത്ത് ഈ സർവീസ് നിർത്തിവയ്ക്കാൻ തീരുമാനമെടുത്തിരുന്നു എങ്കിലും ഭക്ത ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് തീരുമാനം പിൻവലിക്കുകയായിരുന്നു. ശബരിമലയുടെ മൂലസ്ഥാനം എന്ന നിലയിൽ പന്തളത്തെ പ്രാധാന്യം കണക്കിലെടുത്ത് ഈ സർവീസ് തുടർന്നു കൊണ്ടുപോകുവാൻ ഉള്ള തീരുമാനം ഉണ്ടാകാൻ അയ്യപ്പഭക്തരുടെയും ഹിന്ദു സംഘടനകളുടെയും ഭക്തജന സംഘടനകളുടെയും പ്രതിഷേധം ഉണ്ടാകേണ്ടതാണ്. ജനപ്രതിനിധികൾ ഇടപെട്ട് ഈ തീരുമാനം പുനപരിശോധിക്കാനുള്ള നടപടി കൈക്കൊള്ളുവാൻ അഭ്യർത്ഥിക്കുന്നു

Related Articles

Latest Articles