Monday, May 6, 2024
spot_img

അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ ‘ക്രൗഡ് ഫണ്ടിങ്’; കേന്ദ്രസർക്കാരിന്റെ പുതിയ ദേശീയ നയം ഉടൻ വരുന്നു….

ദില്ലി: രാജ്യത്ത് അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കായി പൊതുജനങ്ങളില്‍നിന്നു പണം സ്വരൂപിക്കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നതായി കേന്ദ്ര സര്‍ക്കാര്‍.മാത്രമല്ല അപൂര്‍വ രോഗങ്ങളെ സംബന്ധിച്ചുള്ള പുതിയ ദേശീയ നയത്തിനു അന്തിമ രൂപം നല്‍കിയതായും കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പ്രവിണ്‍ പവാര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി .

ഉയര്‍ന്ന ചികിത്സാച്ചെലവ് വരുന്ന അപൂര്‍വ രോഗങ്ങള്‍ക്ക് പൂര്‍ണമായും സാമ്പത്തിക സഹായം ചെയ്യാന്‍ സര്‍ക്കാരിന് ബുദ്ധിമുട്ടായതിനാല്‍, ആശുപത്രികളെയും സാമ്പത്തിക സഹായം നല്‍കാന്‍ താത്പര്യമുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും ഒന്നിപ്പിക്കുന്ന ഡിജിറ്റല്‍ വേദി ഉണ്ടാക്കാന്‍ ശ്രമിക്കുന്നതാണ് കേന്ദ്രത്തിന്റെ പുതിയ നയം.

ആശുപത്രികള്‍ രോഗിയുടെ രോഗാവസ്ഥ, നല്‍കുന്ന ചികിത്സ, ചികിത്സാച്ചെലവ്, പണം നല്‍കേണ്ട ബാങ്ക് അക്കൗണ്ട് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങളുമായിപങ്കുവെയ്ക്കുന്നതായിരിക്കും . ഇതനുസരിച്ച് പൊതുജനത്തിന് ആശുപത്രിക്ക് പണം കൈമാറാന്‍ കഴിയും. ഇങ്ങനെ കണ്ടെത്തുന്ന പണം ആശുപത്രികള്‍ ചികിത്സയ്ക്കായി ചെലവഴിക്കും എന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം കോര്‍പ്പറേറ്റ് മേഖലയെക്കൂടി ഉള്‍ക്കൊള്ളിക്കുന്നതാണ് ഈ പുതിയ നയം. പണം സ്വരൂപിക്കുന്നതിനു പൊതുമേഖലാ സ്ഥാപനങ്ങളുടെയും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെയും കൂടി പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സഹകരണ മന്ത്രാലയം താത്പര്യമറിയിച്ചിട്ടുണ്ട്. കമ്പനികളുടെ സി.എസ്.ആര്‍. പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ പരിരക്ഷ കൂടി ഉള്‍പ്പെടുത്താനാണ് ശ്രമമെന്നും മന്ത്രി കൂട്ടിച്ചേർത്തു.രോഗിയുടെ ചികിത്സയ്ക്കായിരിക്കും ഇങ്ങനെ സ്വരൂപിക്കുന്ന പണത്തിനു ആദ്യ പരിഗണന നല്‍കുക. ചികിത്സയ്ക്കുശേഷം ബാക്കി വരുന്ന തുക ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും.

നയത്തിനു മുന്‍ ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ 2021 മാര്‍ച്ചില്‍ അനുമതി നല്‍കിയിരുന്നു. പുതിയ നയം പ്രകാരം ചികിത്സയ്ക്കായി കേന്ദ്രസര്‍ക്കാര്‍ ഒരു തവണ 20 ലക്ഷം രൂപ വരെ പരമാവധി നല്‍കുന്നതായിരിക്കും. എന്നാല്‍, ബി.പി.എല്‍. കുടുംബങ്ങള്‍ക്കു മാത്രമല്ല, മറിച്ച് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനപ്രകാരം അര്‍ഹരായ എല്ലാവര്‍ക്കും പണം നല്‍കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles