Tuesday, January 13, 2026

നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഓ​ഗ​സ്റ്റ് 13ന് ​അ​വ​സാ​നി​പ്പി​ക്കാ​ന്‍ ധാ​ര​ണ; സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കും; കാരണം ഇതാണ്

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഓഗസ്റ്റ് 13ന് അവസാനിപ്പിക്കാന്‍ തീരുമാനം. കോവിഡ് വ്യാപനം കണക്കിലെടുത്താണിത് കാര്യോപദേശക കാര്യോപദേശക സമിതിയുടെ തീരുമാനം. 18 വരെയാണ് സമ്മേളനം നിശ്ചയിച്ചിരുന്നത്. സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്ക​ന്ന​തു സം​ബ​ന്ധി​ച്ച പ്ര​മേ​യം വ്യാഴാഴ്ച സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കും.

ഓ​ര്‍​ഡി​ന​ന്‍​സു​ക​ള്‍​ക്കു പ​ക​ര​മു​ള്ള ബി​ല്ലു​ക​ള്‍ ഉ​ണ്ടാ​വി​ല്ലെ​ന്നാ​ണു ലഭിക്കുന്ന വിവരം. സാ​ധാ​ര​ണ സ​മ​യം കൂ​ടാ​തെ അ​ധി​ക സ​മ​യം സ​മ്മേ​ളി​ച്ചു ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണു ധാ​ര​ണ. ആ​വ​ശ്യ​മെ​ങ്കി​ല്‍ സാ​യാ​ഹ്ന സ​മ്മേ​ള​ന​ങ്ങ​ളും
ചേ​രും.

അതേസമയം കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ താക്കീത്. കൊവിഡ് സാഹചര്യം രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്രസംഘം വീണ്ടും കേരളം സന്ദര്‍ശിക്കും. കൊവിഡ് പ്രതിരോധത്തിൽ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തുനല്‍കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles