Tuesday, January 13, 2026

വാക്‌സിൻ എടുത്തില്ല, പണിതെറിച്ചു; വാക്‌സിൻ എടുക്കാതെ ഓഫീസിൽ എത്തിയ ജീവനക്കാരെ പിരിച്ചുവിട്ട് സിഎൻഎൻ

ന്യൂയോര്‍ക്ക്: വാക്‌സിൻ എടുക്കാതെ ഓഫീസിൽ എത്തിയ ജീവനക്കാരെ പിരിച്ചുവിട്ട് സിഎൻഎൻ. കോവിഡ് വാക്‌സിന്‍ എടുക്കാതെ ഓഫീസില്‍ പ്രവേശിച്ച മൂന്ന് ജീവനക്കാരെയാണ് അമേരിക്കന്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് ആയ സിഎന്‍എന്‍ പിരിച്ചുവിട്ടത്. ഇതുസംബന്ധിച്ച് സിഎന്‍എന്‍ മേധാവി ജെഫ് സുക്കര്‍ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഓഫീസില്‍ അല്ലെങ്കില്‍ പുറത്ത് ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും വാക്‌സിന്‍ എടുത്തിരിക്കണമെന്നാണ് സിഎന്‍എന്‍ അടുത്തിടെ നടപ്പിലാക്കിയ നയം. ഈ നയത്തില്‍ യാതൊരു ഇളവും നല്‍കില്ലെന്നാണ് സിഎന്‍എന്‍ നിയന്ത്രിക്കുന്ന വര്‍ണര്‍ മീഡിയയുടെ സ്പോര്‍ട്സ് ആന്‍റ് ന്യൂസ് ഡയറക്ടറായ ജെഫ് സുക്കര്‍ അറിയിച്ചത്.

അതേസമയം വാക്‌സിന്‍ എടുക്കാത്തതിന് പിരിച്ചുവിട്ട ജീവനക്കാരുടെ വിവരങ്ങളോ, അവര്‍ എന്തായാണ് ജോലി ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങള്‍ സിഎന്‍എന്‍ പുറത്തുവിട്ടിട്ടില്ല. സിഎന്‍എന്‍ അവരുടെ ഓഫീസുകള്‍ പൂര്‍ണ്ണമായും ഇപ്പോള്‍ തുറന്നിരിക്കുകയാണ്. നാലില്‍ മൂന്ന് ജീവനക്കാരും ഇപ്പോള്‍ ഓഫീസില്‍ എത്തി തന്നെ ജോലി ചെയ്യുന്നുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles