ദില്ലി: മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയും മുന്‍ എം.പിയുമായ സുഷ്മിതാ ദേവ് പാര്‍ട്ടി വിട്ടു. പൊതുസേവനത്തിൽ ഇനി പുതിയ അധ്യായം ആരംഭിക്കുന്നുവെന്ന് രാജിക്കത്തിൽ പറയുന്നു. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് ഇതുസംബന്ധിച്ച് രാജിക്കത്ത് കൈമാറി. സുഷ്മിത ട്വിറ്ററിലെ പ്രൊഫൈൽ മുൻ കോൺഗ്രസ് പ്രവർത്തക എന്നാക്കിയിട്ടുണ്ട്. രാജി നല്‍കിയതിന് പിന്നാലെ സുഷ്മിത ഇന്ന് കൊല്‍ക്കത്തയിലെത്തും.
ഇതോടെ സുഷ്മിതാ തൃണമൂല്‍ കോണ്‍ഗ്രസിലേക്കാണ് എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. പാര്‍ട്ടി, നേതാക്കള്‍, സഹപ്രവര്‍ത്തകര്‍, പാര്‍ട്ടി അംഗങ്ങള്‍ എന്നിവര്‍ക്ക് നന്ദി. പാര്‍ട്ടിക്ക് ഒപ്പമുണ്ടായിരുന്നത് ഒട്ടേറെ ഓര്‍മകള്‍ നിറഞ്ഞ യാത്രയായിരുന്നു. നല്കിയ ഉപദേശങ്ങള്‍ക്കും അവസരങ്ങള്‍ക്കും, സോണിയ ഗാന്ധിക്ക് വ്യക്തിപരമായും നന്ദി അറിയിക്കുന്നതായും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊതുപ്രവര്‍ത്തനത്തില്‍ പുതിയ അധ്യായം ആരംഭിക്കുകയാണെന്നും രാജിക്കത്തില്‍ സുഷ്മിത പറയുന്നു.
പശ്ചിമ ബംഗാളിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സന്തോഷ് മോഹന്‍ ദേവിന്റെ മകളായ സുഷ്മിത 16-ാം ലോക് സഭയില്‍ അംഗമായിരുന്നു. അസമിലെ സില്‍ച്ചറില്‍ നിന്നായിരുന്നു സുഷ്മിത തിരഞ്ഞെടുക്കപ്പെട്ടത്. 2011 മുതല്‍ 2014 വരെ അസം നിയമസഭാംഗവുമായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ അസമിലെ സീറ്റ് വിഭജനത്തിലുണ്ടായ അതൃപ്തിയെ തുടര്‍ന്ന് സുഷ്മിത നേരത്തേയും പാര്‍ട്ടിക്കുള്ളില്‍ രാജിഭീഷണി മുഴക്കിയിരുന്നു. അന്ന് പ്രിയങ്ക ഗാന്ധി ഇടപെട്ടാണ് സുഷ്മിതയെ രാജി തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്. എന്നാൽ പാര്‍ട്ടി വിടുകയാണെന്ന് അറിയിച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് എഴുതിയ കത്തിലും പാര്‍ട്ടി വിടുന്നതിന്റെ യഥാർത്ഥ കാരണം സുഷ്മിത വ്യക്തമാക്കിയിട്ടില്ല.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

