Thursday, January 1, 2026

നിക്ഷേപകര്‍ക്ക് നിരാശ സമ്മാനിച്ച് ക്രിപ്‌റ്റോ വിപണി; നേട്ടവുമായി കോസ്‌മോസ് കോയിനുകള്‍

മുംബൈ: ഏറ്റവും കൂടുതല്‍ ചാഞ്ചാടിക്കൊണ്ടിരിക്കുന്ന വിപണിയാണ് ക്രിപ്‌റ്റോ വിപണി. ക്രിപ്‌റ്റോ കറന്‍സികളുടെ മൂല്യം വളരെ എളുപ്പത്തിലാണ് മാറിക്കൊണ്ടിരിക്കുക. നേട്ടം കൊയ്യുമ്പോള്‍ തന്നെ നഷ്ടത്തിനും ക്രിപ്‌റ്റോ ഓഹരികളില്‍ പ്രതിഫലിക്കാറുണ്ട്. വിപണിയുടെ ചാഞ്ചാട്ടം നേരിട്ട് വിവേകപൂര്‍വ്വകമായ നിക്ഷേപ തീരുമാനമെടുക്കുന്നവര്‍ക്കാണ് ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം നടത്താന്‍ യോഗ്യതയുള്ളൂ.കഴിഞ്ഞ 24 മണിക്കൂറില്‍ വലിയ തിരിച്ചടിയാണ് ക്രിപ്‌റ്റോ വിപണിയില്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ടത്.

കഴിഞ്ഞ ദിവസങ്ങളില്‍ നേട്ടം കൊയ്ത കോയിനുകള്‍ ഇത്തവണ ഇടിഞ്ഞിട്ടുണ്ട്. എന്നാല്‍ അതിനിടെ ആശ്വാസം പകര്‍ന്ന് കോസ്‌മോസ് കോയിനുകള്‍ രംഗത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനകം 2.6 % ത്തിന്റെ നേട്ടമാണ് കൊയ്തത്.
നിലവില്‍ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത് 1,256.33 രൂപയ്ക്കാണ്. 276.3 ബില്യണാണ് കോസ്മോസ് കോയിനുകളുടെ മാര്‍ക്കറ്റ് ക്യാപ്.

Related Articles

Latest Articles