Thursday, May 16, 2024
spot_img

‘മൂഡ്’ ഒരു പ്രശ്‌നമല്ല;സ്ഥിരോത്സാഹിയാകുന്നത് എങ്ങിനെ?


ഇന്ന് ജോലി ചെയ്യാന്‍ ഒരു മൂഡില്ല എന്ന് ചിലര്‍ പറയാറുണ്ട്.എന്താണ് ഈ മൂഡ്, ‘അനുകൂലമായ മാനസികാവസ്ഥ’ ഇല്ല എന്നതാണ് ഇത് കൊണ്ട് ഇവര്‍ ഉദ്ദേശിക്കുന്നത്.
വ്യക്തമായ ലക്ഷ്യവും, അത് നേടാനുള്ള അദമ്യമായ ആഗ്രഹവും (burning desire) ഉള്ള ഒരാള്‍ക്കും മൂഡ് ഒരു പ്രശ്നമേയല്ല. ഏത് പ്രവര്‍ത്തിയും ഭംഗിയായി ചെയ്തു തീര്‍ക്കാന്‍ ഉത്സാഹം കൂടിയേ തീരൂ.
ഉത്സാഹം പ്രകടിപ്പിക്കുമ്പോള്‍ അതിന്റെ ഊര്‍ജസ്വലത ഏറിവരും. ഇപ്പോള്‍ ലഭിക്കുന്ന പ്രചോദനം അടുത്ത നിമിഷം ലഭിച്ചെന്ന് വരില്ല. മൂഡിനെ ആശ്രയിക്കാതെ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കണമെങ്കില്‍ ഉത്സാഹം കൂടിയേ തീരൂ.
ജീവിതവിജയത്തിന് മനസിനെ സജ്ജമാക്കാന്‍ ഉത്സാഹം അത്യാവശ്യമാണ്.
ഉത്സാഹത്തിന് ഉപബോധമനസ്സിനെ സ്വാധീനിക്കാനുള്ള കഴിവ് നിസ്സീമമാണ്.

ധ്യാനം സ്ഥിരമായി പരിശീലിക്കുന്ന ഏതൊരാള്‍ക്കും മനസ്സിനെ നൂറുശതമാനം സ്വാധീനിക്കാന്‍ സാധിക്കും.ദിവസവും 5 മിനിറ്റ് കണ്ണടച്ച് വെറുതേയിരിക്കാം, ഒന്നിനെ പറ്റിയും ചിന്തിക്കാതെ.
ഒരു മാസം ഇത് തുടര്‍ച്ചയായി ചെയ്തു നോക്കൂ..അതിന്റെ ഫലം നിങ്ങളെ അദ്ഭുതപ്പെടുത്തും.
പിന്നീടുള്ള ഓരോ പ്രഭാതങ്ങളും,നിങ്ങള്‍ക്ക് ഓരോ ജന്മങ്ങളായ് അനുഭവപ്പെടും.
ശരീരത്തിനേയും,മനസിനെയും ബാധിക്കുന്ന നെഗറ്റീവ് വികാരങ്ങള്‍,..നിങ്ങളില്‍ നിന്നും മാഞ്ഞു പോകുകയും, ഒരു കൊച്ചുകുഞ്ഞിന്റെ നിഷ്‌കളങ്കതയും, നിര്‍മലമായൊരു പുഞ്ചിരിയും ആ മുഖത്ത് വിളയാടുകയും ചെയ്യും

Related Articles

Latest Articles