Friday, May 17, 2024
spot_img

അഫ്ഗാനിൽ നിന്ന് എല്ലാ ഇന്ത്യക്കാരെയും തിരികെ എത്തിക്കും… ഊർജിത നടപടികളുമായി ഭാരതം

ദില്ലി: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും തിരികെ എത്തിക്കുന്നതിന് ഊർജിത നടപടികളുമായി ഭാരതം. ഇതിന്റെ ഭാഗമായി ഒരു വിമാനം കൂടി ഇന്ത്യ ഇന്നലെ കാബുളിലേയ്ക്ക് അയച്ചിരുന്നു.ഇനിയും കൂടുതൽ എയർ ഇന്ത്യ വിമാനങ്ങൾ തയ്യാറാക്കി നിർത്താനും വേണ്ട നടപടികൾ അതിവേഗം സ്വീകരിക്കാനും പ്രധാനമന്ത്രി കർശന നിർദേശം ആണ് നല്കിയിരിക്കുന്നത്.

എന്നാൽ അഫ്ഗാനിൽ നിന്നുള്ള ഇന്ത്യയുടെ വ്യോമസേന വിമാനങ്ങൾക്ക് ഇന്ന് പുറപ്പെടാൻ സാധിച്ചേക്കുമെന്നാണ് സൂചന. ഇതിനകം നാട്ടിലേക്ക് മടങ്ങാൻ സഹായം അഭ്യർത്ഥിച്ച 1500 ഓളം പേരെ അടിയന്തിരമായി നാട്ടിലെത്തിക്കാനാണ് ശ്രമം. ഇന്നലെ എയർ ട്രാഫിക് കൺട്രോളിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ ഇന്ത്യൻ വ്യോമസേന വിമാനങ്ങൾക്ക് സർവ്വീസ് നടത്താൻ സാധിച്ചിരുന്നില്ല.

അതേസമയം ‌അഫ്ഗാന്റെ വിവിധ മേഖലകളിൽ ഇന്ത്യക്കർ കുടുങ്ങിയിട്ടുണ്ട്. ഇവരെ എകോപിപ്പിച്ച് നാട്ടിലെത്തിക്കാനാണ് ഇന്ത്യയുടെ ശ്രമം. ഇതിനായി അഫ്ഗാനിസ്ഥാനിലുള്ള ഇന്ത്യക്കാരോട് എത്രയും വേഗം വിവരങ്ങൾ അറിയിക്കാൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. മികച്ച പ്രതികരണം ആണ് ഈ നീക്കത്തിന് ലഭിച്ചത്. എതാണ്ട് 1500 ലധികം പേർ സഹായം ആവശ്യപ്പെട്ടു. രണ്ട് ദിവസങ്ങൾക്കുള്ളിൽ ഇവരെ വ്യത്യസ്ത സംഘങ്ങളായി നാട്ടിലെത്തിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടത്തുന്നത്. ഒഴിപ്പിക്കൽ നടപടി പൂർത്തിയാക്കാൻ കുടുതൽ സി.17 വിമാനങ്ങൾ ഇന്ത്യ തയ്യാറാക്കി. തജാക്കിസ്ഥാനിലെ അയിനി എയർബേയ്സിലാണ് ഈ വിമാനങ്ങൾ ഇപ്പോൾ കാത്ത് നിൽക്കുന്നത്. എയർ ട്രാഫിക് കണ്ട്രോളിന്റെ അനുമതി ലഭിച്ചാലുടൽ വിമാനം കാബൂളിലെത്തി ഇന്ത്യക്കാരുമായി ഭാരതത്തിലേയ്ക്ക് പറക്കും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles