Wednesday, May 15, 2024
spot_img

ടാൻസാനിയയിൽ ഫ്രാൻസ് എംബസിക്ക് സമീപം വെടിവയ്പ്പ്; അഞ്ചുപേരെ കൊല്ലപ്പെടുത്തിയ ശേഷം അക്രമി സ്വയം വെടിവച്ച് മരിച്ചു

ദാറുസ്സലാം: ടാൻസാനിയയിൽ വെടിവയ്പ്പ്. ഫ്രാൻസ് എംബസിക്ക് സമീപത്തുണ്ടായ വെടിവയ്പ്പിൽ അഞ്ച് പേർ മരിച്ചു. കാറിൽ തോക്കുമായെത്തിയ യുവാവ് വെടിയുതിർക്കുകയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ അക്രമിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയും സുരക്ഷാ ജീവനക്കാരനെയും കൊലപ്പെടുത്തിയ ശേഷം ഇയാൾ കൈവശമുണ്ടായിരുന്ന റൈഫിൾ ഉപയോഗിച്ച് സ്വയം വെടിവച്ച് മരിച്ചു. റോഡിൽ പെട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. എംബസ്സിയുടെ സമീപത്തുള്ള കെട്ടിടത്തിന്റെ സുരക്ഷാ ചുമതയുണ്ടായിരുന്ന സ്വകാര്യ കമ്പനി ജീവനക്കാരനാണ് കൊല്ലപ്പെട്ട മറ്റൊരാൾ. സംഭവത്തിൽ 10 പേർക്ക് പരിക്കേറ്റു.

എന്നാൽ ഇപ്പോൾ പ്രദേശത്ത് സ്ഥിതി ഇപ്പോൾ ശാന്തമാണെന്നും അക്രമി കൊല്ലപ്പെട്ടെന്നും ടാൻസാനിയൻ പ്രസിഡന്റ് സാമിയ സുലുഹു ഹസ്സൻ ട്വിറ്ററിൽ കുറിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെയും സുരക്ഷാ ജീവനക്കാരന്റെയും മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രസിഡന്റ് കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നതായും പറഞ്ഞു. അതേസമയം അക്രമിയെ തിരിച്ചറിയുന്നതിനായി ഊർജ്ജിതമായ അന്വേഷണം നടക്കുന്നതായി പോലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles