Wednesday, May 15, 2024
spot_img

മദ്യപിച്ച് ഉടുതുണിയില്ലാതെ സിപിഎം പഞ്ചായത്ത് പ്രസിഡന്റ് നടുറോഡിൽ: നാണംകെട്ട് പാർട്ടി

തൃശൂർ : മദ്യ ലഹരിയിൽ അർദ്ധ നഗ്നനായി റോഡിൽ കിടന്ന സിപിഎം പഞ്ചായത്ത് പ്രസിഡന്റ്. തൃശ്ശൂർ വെള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റാണ് കഴിഞ്ഞ ദിവസം മദ്യലഹരിയിൽ ഉടുതുണി ഇല്ലാതെ റോഡിൽ കിടന്നത്. ഇതേതുടർന്ന് സിപിഎം പ്രസിഡന്റിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

കഴിഞ്ഞ ദിവസം രാത്രിയാണ് വെള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് അർദ്ധനഗ്നനായി റോഡിൽ ഇഴഞ്ഞത്. സിപിഎം ഭരിക്കുന്ന വെള്ളൂക്കര പഞ്ചായത്ത് അധ്യക്ഷനാണ് ധനേഷ്. നൈറ്റ് പട്രോളിങ്ങിന് ഇറങ്ങിയ പോലീസാണ് സിപിഎം പഞ്ചായത്ത് പ്രസിഡന്റായ ധനേഷ് മദ്യപിച്ച് അവശനായി റോഡിൽ കിടക്കുന്നത് കണ്ടത്. മോട്ടോർ സൈക്കിളിൽ എത്തിയ പ്രസിഡന്റ് അവശനായി റോഡിൽ തളർന്നു വീണു. തുടർന്ന് പോലീസ് എത്തി പഞ്ചായത്ത് പ്രസിഡന്റിനെ വീട്ടിൽ എത്തിക്കുകയായിരുന്നു.

അതേസമയം മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാളെ പ്രതിയാക്കി പോലീസ് കേസെടുത്തില്ലെന്നും ആക്ഷേപമുണ്ട്. പൊതുപ്രവർത്തകർക്ക് തന്നെ നാണക്കേടുണ്ടാക്കിയ ധനേഷിന് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles