Thursday, May 16, 2024
spot_img

അഫ്ഗാൻ വിഷയം: പ്രത്യേക സർവ്വകക്ഷി യോഗം ഇന്ന്; കാബൂളിൽ നിന്നുള്ള ഒഴിപ്പിയ്ക്കൽ നടപടികൾ അതിവേഗം പൂർത്തിയാക്കും

ദില്ലി: അഫ്ഗാൻ വിഷയത്തിൽ ദില്ലിയിൽ ഇന്ന് പ്രത്യേക സർവ്വകക്ഷി യോഗം. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ നിലവിലെ അഫ്ഗാനിലെ സാഹചര്യങ്ങൾ യോഗത്തിൽ വ്യക്തമാക്കും. പ്രധാനമന്ത്രിയുടെ പ്രത്യേക
നിർദേശപ്രകാരമാണ് സർവ്വകക്ഷിയോഗം ചേരുന്നത്. രാഷ്‌ട്രീയ പാർട്ടി നേതാക്കളുടെ യോഗം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കാൻ പ്രധാനമന്ത്രി വിദേശകാര്യമന്ത്രാലയത്തോട് നിർദ്ദേശിക്കുകയായിരുന്നു. അഫ്ഗാനിസ്താലെ സ്ഥിതിഗതികളും അവിടെ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച വിവരങ്ങളും വിദേശകാര്യ മന്ത്രാലയം യോഗത്തിൽ വിശദീകരിക്കും.

അതേസമയം യോഗത്തിൽ ഇരു സഭകളിലെയും കക്ഷി നേതാക്കൾ പങ്കെടുക്കും. നിലവിലെ സാഹചര്യത്തിൽ ഇന്ത്യ സ്വീകരിക്കേണ്ട നിലപാടിനെ പറ്റി പ്രതിപക്ഷ കക്ഷികളുടെ അഭിപ്രായങ്ങൾ യോഗത്തിൽ ചർച്ചയാകും. എന്നാൽ കാബൂളിൽ നിന്നുള്ള ഒഴിപ്പിയ്ക്കൽ നടപടികൾ ഓഗസ്റ്റ് 31 ന് മുൻപ് പൂർത്തിയാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

എന്നാൽ അഫ്ഗാനിലുള്ള ഇന്ത്യക്കാരോട് എത്രയും വേഗം മടക്കയാത്രയ്ക്ക് തയ്യാറാകാനും നിർദേശം നൽകിയിട്ടുണ്ട്. അഫ്ഗാനിൽ ഇന്ത്യ നടത്തുന്ന രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്. പ്രതിദിനം രണ്ട് വിമാനങ്ങളാണ് കാബൂളിൽ നിന്ന് ദില്ലിയിൽ എത്തുന്നത്. ഈ മാസം 31 ന് മുൻപ് ഒഴിപ്പിക്കൽ നടപടി പൂർത്തിയാക്കാനാണ് ഇപ്പോഴത്തെ ഇന്ത്യയുടെ ശ്രമം. ഇതിനു തുടർച്ച എന്ന രീതിയിലാണ് ഇന്നത്തെ സർവ്വകക്ഷി യോഗത്തിൽ ചർച്ചകൾ നടക്കുക.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles