പാലക്കാട് : നെല്ലിയാമ്പതിയില്‍ വെള്ളച്ചാട്ടത്തില്‍ കാല്‍തെറ്റി വീണ് യുവാവിന് ദാരുണാന്ത്യം. എറണാകുളം പുത്തന്‍കുരിശ് സ്വദേശി ജയരാജ് എന്ന ജയ് മോന്‍ (36) ആണ് മരിച്ചത്. കുണ്ടറച്ചോല വെള്ളച്ചാട്ടത്തിലാണ് അപകടം നടന്നത്. കൊച്ചി പുത്തന്‍കുരിശില്‍നിന്നും തമ്മനത്തുനിന്നുമായി മൂന്നു പേരാണ് നെല്ലിയാമ്ബതിയില്‍ എത്തിയത്.
ഉച്ചയോടെ കുണ്ടറച്ചോല മരപ്പാലത്തെ വെള്ളച്ചാട്ടത്തിനടുത്ത് കാര്‍ നിര്‍ത്തി ദൃശ്യം പകര്‍ത്തുകയായിരുന്നു. ഇതിനിടെ ജോമോന്‍ വെള്ളച്ചാട്ടത്തിലെ പാറയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വഴുതി വീഴുകയായിരുന്നു.പൊലീസും വനം വകുപ്പും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്. വെള്ളച്ചാട്ടത്തിന്റെ അര കിലോമീറ്റര്‍ താഴെ നിന്നാണ് മൃതദേഹം കിട്ടിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

