Sunday, December 21, 2025

പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ജയിൽ ചാടി; നാലുപാടും തിരച്ചിലുമായി പോലീസ്

പൂജപ്പുര: തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി. തൂത്തുക്കുടി സ്വദേശി ജാഹിർ ഹുസൈനാണ് ചാടിയത്. ജയിൽ വളപ്പിലെ ജോലികൾക്കിടെയാണ് സംഭവം. ജോലിക്കായി സെല്ലിന് പുറത്തിറക്കിയ ശേഷം ഇയാളെ കാണാതാവുകയായിരുന്നു. ജയിൽ അധികൃതരും പോലീസും തെരച്ചിൽ നടത്തുകയാണ്.

ഇന്ന് രാവിലെ അലക്കുജോലിക്കായി പുറത്തിറക്കിയപ്പോഴാണ് ജാഹിർ ഹുസൈൻ രക്ഷപ്പെട്ടത്. ഇയാൾ ഒരു ഷർട്ട് കയ്യിലെ കവറിൽ കരുതിയിരുന്നു, ബസിൽ കയറി കളിയിക്കാവിളയിലേക്ക് പോയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മൊയ്തീൻ എന്നയാളെ കൊലപ്പെടുത്തി ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാൾ. 2004ൽ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണ് ഇത്. ഇതിൽ ജയിലിൽ കഴിയവെയാണ് ഇന്ന് ചാടിപ്പോയത്.

Related Articles

Latest Articles