Sunday, September 27, 2026

കരുനാഗപ്പള്ളിയിൽ പരാജയപ്പെട്ടത് സിപിഎമ്മിന്റെ വീഴ്ച്ച | CPM

സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ സിപിഎമ്മിന് എതിരെ രൂക്ഷ വിമര്‍ശനം. സിപിഎമ്മിനെതിരെ തുറന്നടിചാണ് സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. കരുനാഗപ്പള്ളിയിൽ പരാജയപ്പെട്ടത് സിപിഎമ്മിന്റെ വീഴ്ച കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കാസര്‍ഗോഡ് അടക്കമുള്ള മണ്ഡലങ്ങളില്‍ കണ്‍വെന്‍ഷന്‍ ചേരാന്‍ പോലും സിപിഎം ഉത്സാഹം കാണിച്ചില്ല. ഹരിപ്പാട് ഇടത് വോട്ടുകള്‍ ചെന്നിത്തലയ്ക്ക് അനുകൂലമായി ഒഴുകിയെന്നും റിപ്പോര്‍ട്ടില്‍ സിപിഐ തുറന്നടിച്ചു.

Related Articles

Latest Articles