Thursday, December 25, 2025

സമൂഹമാധ്യമങ്ങളുടെ ഉപയോഗം; പൊലീസ് ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്ന് ഡിജിപിയുടെ സർക്കുലർ

തിരുവനന്തപുരം: സാമൂഹികമാധ്യമങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശവുമായി സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാനോ, പ്രചരിപ്പിക്കാനോ പാടില്ലെന്നും ഡിജിപി ഇറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു. സർക്കുലർ ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും ഡിജിപി വ്യക്തമാക്കുന്നു.

നെയ്യാറ്റിന്‍കരയിലെ മജിസ്‌ട്രേറ്റും പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള സംഭാഷണം പുറത്തുവന്ന പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്. നെയ്യാറ്റിൻകര കോടതിയിലെ മജിസ്ട്രേട്ടും പാറശാല സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനുമായുള്ള ഫോൺ സംഭാഷണം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഫോണ്‍ സംഭാഷണം പുറത്തുവന്നത് ജുഡീഷ്യറിയെ മോശമായി ചിത്രീകരിക്കുമെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു.

അതേസമയം നാണക്കേടുണ്ടാക്കിയ ഹണി ട്രാപ്പ് വിവാദത്തിനിടെയാണ് ഡിജിപിയുടെ സർക്കുലർ എന്നതും ശ്രദ്ധേയമാണ്പൊലീസുകാരെ ഹണിട്രാപ്പില്‍ കുടുക്കിയെന്ന ആരോപണം നേരിടുന്ന യുവതിക്കെതിരെ സെപ്തംബർ പത്തിന് കേസെടുത്തിരുന്നു.

Related Articles

Latest Articles