Sunday, November 15, 2026

ഭാരതാംബയുടെ പ്രിയപുത്രന്റെ എഴുപത്തിയൊന്നാം ജന്മദിനത്തിൽ, 71 അനാഥാലയങ്ങൾക്ക് ധനസഹായം; നിർധനർക്ക് കൈത്താങ്ങായി ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള

ഭാരതാംബയുടെ പ്രിയപുത്രന്റെ ജന്മദിനത്തിൽ 71 അനാഥാലയങ്ങൾക്ക് ധന സഹായം അനുവദിച്ച് ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള. പ്രധാനമന്ത്രിയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ടായിരുന്നു ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്. അതോടൊപ്പം കോവിഡ് പ്രതിരോധത്തിൽ ഭാരതം നടത്തിയ പ്രവർത്തനങ്ങളെയും, ആത്മനിർഭർ ഭാരതിനെയും ഗവർണർ അഭിനന്ദിച്ചു.

ഗവർണറുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

“രാഷ്ട്രസേവനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി അർപ്പണബോധമുള്ള ഇത്തരമൊരു നേതാവിനെ ലഭിച്ചത് നമ്മുടെ രാജ്യത്തിന്റെ ഭാഗ്യമാണ്. ഭാരതാംബയുടെ പ്രിയപുത്രന് ആരോഗ്യവും ദീർഘായുസ്സും നേരുന്നു”

ജന്മദിനാശംസയ്ക്ക് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ നടത്താൻ പോകുന്ന ആതുരസേവനത്തെക്കുറിച്ചും ഗോവ ഗവർണർ അറിയിച്ചത്. 71 അനാഥാലയങ്ങൾക്കും, 71 ഡയാലിസിസ് രോഗികൾക്കുമാണ് സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്. താൽപ്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ സ്ഥാപനത്തിന്റെ എല്ലാ വ്യക്തിഗത വിശദാംശങ്ങളും ഉപയോഗിച്ച് അപേക്ഷിക്കണം. ഡയാലിസിസ് ചികിത്സയ്ക്ക് സഹായം ആവശ്യമുണ്ടെങ്കിൽ, രോഗി ചികിത്സയിൽ കഴിയുന്ന ആശുപത്രിയെക്കുറിച്ച് അപേക്ഷയിൽ പറയണം. അതേസമയം സഹായം ആവശ്യമുള്ളവർ അപേക്ഷകൾ സെപ്റ്റംബർ 30 -ന് മുൻപ് ഗോവ ഗവർണറുടെ സെക്രട്ടറിയ്ക്കാണ് അയയ്ക്കേണ്ടത്.

Related Articles

Latest Articles