Friday, May 10, 2024
spot_img

കോവിഡ് വ്യാപനം: കേരളത്തില്‍ നിന്നുള്ളവർക്ക് ​വിലക്ക് ഏർപ്പെടുത്തി ഗോവ സർക്കാർ

പനജി: കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളുമായി ഗോവ സര്‍ക്കാര്‍. കേരളത്തിൽ നിന്നും എത്തുന്ന ഗോവയിലെ വിദ്യാര്‍ത്ഥികള്‍ക്കും സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും അഞ്ച് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ നിര്‍ദേശിച്ചു. നോര്‍ത്ത്, സൗത്ത് ഗോവകളുടെ ജില്ലാ ഭരണകൂടങ്ങളാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

അതേസമയം ജീവനക്കാരും, വിദ്യാർത്ഥികളും, ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ സംസ്ഥാനത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. വിദ്യാർത്ഥികൾക്കായുള്ള ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടത് അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. കൂടാതെ ജീവനക്കാര്‍ക്ക് ജോലി ചെയ്യുന്ന സ്ഥാപനങ്ങളും ക്വാറന്റൈനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നും ഉത്തരവില്‍ പറയുന്നു. ആരോഗ്യ പ്രവർത്തകർ, അവരുടെ ജീവിത പങ്കാളികൾ, രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍, അടിയന്തര ആവശ്യമുള്ളവര്‍ എന്നിവര്‍ക്കുള്ള ഇഇളവുകൾ സർക്കാർ ഉത്തരവിൽ നൽകുന്നുണ്ട്. എന്നാൽ അഞ്ച് ദിവസത്തെ ക്വാറന്റൈന് ശേഷം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. സെപ്റ്റംബര്‍ 20 വരെയാെണ് സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ തുടരുന്നത്.

Related Articles

Latest Articles